ആക്സിസ്ബാങ്ക് ക്രെഡിറ്റ്‌ കാർഡ് എങ്ങനെ രജിസ്റ്റർ ചെയ്യാം.. AXIS Bank Credit Card

ആക്സിസ്ബാങ്ക് ക്രെഡിറ്റ്‌ കാർഡ് എങ്ങനെ രജിസ്റ്റർ ചെയ്യാം.. AXIS Bank Credit Card

 

മറ്റു ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ അപേക്ഷിച്ച് വളരെ വേഗത്തിൽ ലഭിക്കുന്ന ക്രെഡിറ്റ് കാർഡ് ആണ് ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾ.അതിൽ തന്നെ സിബിൽ സ്കോർ കുറഞ്ഞവർക്കും ഫ്ലിപ്കാർട് വഴിയും ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ബാങ്കിൽ പോയോ ഓൺലൈനായിട്ടോ ഫ്ലിപ്കാർട്ട് വഴിയോ ക്രെഡിറ്റ് കാർഡ് അപേക്ഷിച്ചവർക്ക് വീട്ടിൽ ക്രെഡിറ്റ് കാർഡ് ലഭിച്ചു എങ്കിൽ എങ്ങനെയാണ് കാർഡ് ആക്ടിവേഷൻ ചെയ്യുന്നത് എന്ന് പലർക്കും സംശയം ഉണ്ടാകും. അതുപോലെതന്നെ ക്രെഡിറ്റ് കാർഡിന്റെ ബില്ല് എങ്ങനെയാണ് പേ ചെയ്യുന്നത് എന്നും സംശയം ഉണ്ടാവും. അതുപോലെതന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നമുക്ക് എടിഎം മെഷീനിൽ നിന്നും പൈസ എടുക്കാൻ സാധിക്കുമോ കടയിൽ പോയി സാധനങ്ങൾ വാങ്ങിയശേഷം കാർഡ് കൊടുത്തു സ്വയ്പ്പ് ചെയ്യാൻ സാധിക്കുമോ എന്നൊക്കെ നിരവധി സംശയങ്ങളാണ് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഉള്ളത്. നമ്മുടെ കയ്യിൽ ഫിസിക്കൽ ക്രെഡിറ്റ് കാർഡ് കിട്ടിക്കഴിഞ്ഞാൽ ഇതെല്ലാം സാധ്യമാകുന്നതാണ്.


ആക്സിസ് ബാങ്കിന്റെ പ്രീമിയം ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്യൂ


 എങ്ങനെയാണ് ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ ചെയ്യുന്നത്.


 വീട്ടിൽ ക്രെഡിറ്റ് കാർഡ് കിട്ടുന്നതിനു മുൻപ് തന്നെ ക്രെഡിറ്റ് കാർഡിന്റെ പിൻ നമ്പർ നമുക്ക് വീട്ടിൽ വന്നിട്ടുണ്ടാവും ഇത്തരത്തിൽ വീട്ടിൽ പിൻനമ്പർ വന്നതിനുശേഷം കൈയിൽ ക്രെഡിറ്റ് കാർഡ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് കാർഡ് ആക്ടിവേഷൻ ചെയ്യാൻ സാധിക്കുന്നതാണ്. പ്രധാനമായും നാല് രീതിയിലാണ് ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ ചെയ്യാൻ സാധിക്കുന്നത്.


     ഒന്നാമതായി ആക്സിസ് ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തുകൊണ്ട് നമുക്ക് ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ ചെയ്യാൻ സാധിക്കും. അതുപോലെതന്നെ ആക്സിസ് ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് വെബ്സൈറ്റിൽ പോയിട്ടും നമുക്ക് കാർഡ് ആക്ടിവേഷൻ ചെയ്യാൻ സാധിക്കും. പലരും വിചാരിക്കുന്നത് ആക്സിസ് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് മാത്രമാണ് മൊബൈൽ ബാങ്കിംഗ് നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് ആക്ടിവേഷൻ ചെയ്യാൻ സാധിക്കുന്നത് എന്ന്.എന്നാൽ അങ്ങനെയല്ല കാർഡ് ലഭിച്ചു കഴിഞ്ഞാൽ നമുക്ക് ആക്സിസ് ബാങ്കിന്റെ മൊബൈൽ ആപ്പ് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.അതുപോലെ തന്നെ ആക്സിസ് ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും ആക്സിസ് ബാങ്ക് നെറ്റ് ബാങ്കിംഗ്ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ ചെയ്യാൻ സാധിക്കും.ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ ചെയ്യാനുള്ള മൂന്നാമത്തെ രീതിയാണ് ആക്സിസ് ബാങ്ക് ഏതെങ്കിലും എടിഎം മെഷീനിൽ പോയിട്ട് നമുക്ക് കയ്യിൽ ലഭിച്ചിട്ടുള്ള എടിഎം കാർഡിന്റെ പിൻ നമ്പർ ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യുക എന്നുള്ളത്.അതുപോലെ ആക്ടിവേഷൻ ചെയ്യാനുള്ള നാലാമത്തെ രീതി ക്രെഡിറ്റ് കാർഡിന്            അപേക്ഷിച്ചപ്പോൾ ബാഗിൽ നൽകിയ മൊബൈൽ നമ്പറിൽ നിന്നും ആക്സിസ് ബാങ്കിലേക്ക് sms ചെയ്തുകൊണ്ടും നമ്മുടെ കയ്യിൽ ലഭിച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡ് ആക്ടിവേഷൻ ചെയ്യാൻ സാധിക്കുന്നതാണ്.


        സാധാരണ ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾക്കും flipkart വഴി ലഭിക്കുന്ന ക്രെഡിറ്റ് കാർഡിനും രജിസ്ട്രേഷൻ ഫീസ് ആയിട്ട് 500 രൂപയും വാർഷിക ഫീസായി 500 രൂപയുമാണ് വരുന്നത്.മറ്റ് പ്രീമിയം കാർഡുകൾക്ക് ഫീസുകളിൽ ചെറിയ വ്യത്യാസങ്ങൾ കാണപ്പെടുന്നുണ്ട്. അതുപോലെ ഫ്ലിപ്കാർട്ട് വഴി മിത്ര തുടങ്ങിയ ഓൺലൈൻ വെബ്സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങുമ്പോൾ അഞ്ച് ശതമാനം വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്നതാണ്.മാത്രമല്ല പെട്രോളിൽ ഒരു ശതമാനവും സർ ചാർജ് കുറയുന്നുണ്ട്.കൂടാതെ റിവാർഡ്സ് പോയിന്റുകളും ലഭിക്കുന്നതാണ്. ആക്സിസ് ബാങ്കിന്റെ പ്രീമിയം ക്രെഡിറ്റ് കാർഡുകളിൽ മേൽപ്പറഞ്ഞവയിൽ കൂടുതൽ ലാഭകരമായ ഓഫറുകൾ ഉണ്ട്.


എങ്ങനെ ക്രെഡിറ്റ്‌ കാർഡ് ആക്റ്റീവ് ചെയ്യാം 


        ഒന്നാമതായി ആക്സിസ് ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുക.തുടർന്ന് ലോഗിൻ എന്ന ബട്ടൺ ക്ലിക് ചെയ്ത് ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്ത നിങ്ങളുടെ മൊബൈൽ നമ്പറിന്റെ സിം കാർഡ് സെലക്ട് ചെയ്യുക അപ്പോൾ സെലക്ട് ചെയ്ത സിമ്മിലേക്ക് ഒരു എസ്എംഎസ് വരികയും അതിലുള്ള ഓ ടി പി നമ്മൾ ടൈപ്പ് ചെയ്തു കൊടുക്കുകയും ചെയ്യുമ്പോൾ മൊബൈൽ ബാങ്കിംഗ് ആപ്പ് ലോഗിൻ ചെയ്യുന്നതിനുള്ള എംപിൻ സെറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷൻ വരും തുടർന്ന് നിങ്ങൾ ഒരു പുതിയ mpin ക്രിയേറ്റ് ചെയ്യുക അതിനുശേഷം ആപ്ലിക്കേഷൻ mpin ഉപയോഗിച്ച് ഓപ്പൺ ചെയ്യുക.തുടർന്നുവരുന്ന വിൻഡോയിൽ ക്രെഡിറ്റ് കാർഡ് എന്ന് കാണുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ കയ്യിൽ ലഭിച്ചിരിക്കുന്ന കാർഡിന്റെ വിവരങ്ങൾ ടൈപ്പ് ചെയ്ത് നൽകുക.അതിനോടൊപ്പം നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ക്രെഡിറ്റ് കാർഡിന്റെ പിൻനമ്പരും ടൈപ്പ് ചെയ്യുക തുടർന്നുവരുന്ന വിൻഡോയിൽ നിങ്ങൾക്ക് മെസ്സേജ് ആയി വന്ന ഓറ്റിപി ടൈപ്പ് ചെയ്ത് ആക്ടിവേഷൻ ചെയ്യാൻ സാധിക്കുന്നതാണ്.തുടർന്ന് മൊബൈൽ ആപ്പിൽ തന്നെ ഇന്റർനാഷണൽ ട്രാൻസ്നും കോൺടാക്ട് ലെസ്സ് ട്രാൻസാക്ഷനും എടിഎം ട്രാൻസാക്ഷൻ ലിമിറ്റും ഓൺലൈൻ ട്രാൻസാക്ഷൻ ലിമിറ്റും സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ് തുടർന്ന് നിങ്ങൾക്ക് ലഭിച്ച പിൻ നമ്പർ റീസെറ്റ് ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ ക്രെഡിറ്റ് കാർഡ് രജിസ്ട്രേഷൻ പൂർത്തിയാകുന്നതാണ്.


     രണ്ടാമതായി ആക്സിസ് ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് വെബ്സൈറ്റിൽ പോയി നെറ്റ് ബാങ്കിംഗ് ലോഗിൻ ചെയ്യുക.ഇത് ആക്സിസ് ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്കാണ് സാധ്യമാകുന്നത്.ഇത്തരത്തിൽ നെറ്റ് ബാങ്കിംഗ് ഓപ്പൺ ചെയ്തതിനു ശേഷം അക്കൗണ്ട് എന്ന് പറയുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് മൈക്രെഡിറ്റ് കാർഡ് എന്നുപറഞ്ഞ് ഓപ്ഷൻ ക്ലിക്ക് ചെയ്തതിനുശേഷം മോർ സർവീസ് എന്നുപറയുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത്. നിങ്ങളുടെ ക്രെഡിറ്റ് കാർഡിന്റെ പിൻ നമ്പർ സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.


    മൂന്നാമതായി ആക്സിസ് ബാങ്കിന്റെ ഏതെങ്കിലും എടിഎം കൗണ്ടറിൽ പോയി എടിഎം മെഷീനിൽ കാർഡ് ഇൻസർട്ട് ചെയ്തതിനുശേഷം സെറ്റ് പിന്നെ എന്നുപറഞ്ഞ് ഓപ്ഷൻ ക്ലിക്ക് ചെയ്തു നിങ്ങൾക്ക് വീട്ടിൽ ലഭിച്ച പിൻ നമ്പർ ടൈപ്പ് ചെയ്ത് തുടർന്നുവരുന്ന നടപടിക്രമങ്ങൾ ചെയ്യുമ്പോൾ കാർഡ് ആക്ടിവേഷൻ ആകുന്നതാണ്.


    നാലാമതായി ഫോൺ ബാങ്കിംഗ് മുഖേന ആക്ടിവേഷൻ ചെയ്യാവുന്നതാണ് അതിനായി നിങ്ങൾ ചെയ്യേണ്ടത് കാർഡ് എടുത്തപ്പോൾ നിങ്ങൾ ബാങ്കിൽ അല്ലെങ്കിൽ ഓൺലൈനായി നൽകിയ മൊബൈൽ നമ്പറിൽ നിന്നും 18604195555 or 1860 5555 ഇവയിൽ ഏതെങ്കിലും നമ്പറിലേക്ക് കോൾ ചെയ്യുക തുടർന്നുവരുന്ന ഇൻസ്ട്രക്ഷൻ അനുസരിക്കുമ്പോൾ നിങ്ങൾക്ക് കാർഡ് ആക്ടിവേഷൻ ചെയ്യാവുന്നതാണ്.


    ആക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് സംബന്ധിച്ച നിങ്ങൾക്ക് കസ്റ്റമർ കെയറും ആയിട്ട് സംസാരിക്കുന്നതിന് രണ്ട് വഴികൾ ആണുള്ളത്. ഒന്നാമതായി ഇവിടെ കൊടുത്തിരിക്കുന്ന 1860 500 5555 എന്ന നമ്പറിലേക്ക് കോൾ ചെയ്ത് നിങ്ങളുടെ പരാതികൾ അറിയിക്കാൻ സാധിക്കുന്നതാണ്. അല്ലായെങ്കിൽ axisbank.com/support എന്ന വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് പരാതികൾ സമർപ്പിക്കാവുന്നതാണ്.KEYWORDS: 

Insurance,Loans,Mortgage,Credit,Donate,Trading,Software,Transfer,Hosting,Claim,Conference,Recovery,Mortgage,Technology News WorldMalayalam,Technology,Tech,App,Mobile, Applications ,Computer,Internet.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet