സാധാരണയായി എല്ലാവരും ഒരു ബാങ്കിലെ അക്കൗണ്ട് തന്നെ പരിപാലിച്ചു പോകുവാൻ വളരെയധികം കഷ്ടപ്പെടുന്നവർ ആയിരിക്കും എന്നാൽ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ ഈ കാലഘട്ടത്തിൽ ഓരോ വ്യക്തിക്കും ചുരുങ്ങിയത് രണ്ടോ അതിലധികമോ ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് പറയപ്പെടുന്നത്.ഇതിന് പ്രധാനപ്പെട്ട ചില കാരണങ്ങളുമുണ്ട്.
സാധാരണയായി നമുക്ക് ഒരു ബാങ്കിൽ മാത്രമാണ് അക്കൗണ്ട് ഉള്ളതെങ്കിൽ ഈ അക്കൗണ്ട് ഉപയോഗിച്ചാണ് നമ്മൾ ഇൻറർനെറ്റ് ബാങ്കിംഗ് മൊബൈൽ ബാങ്കിംഗ് എ ടിഎം കാർഡ് തുടങ്ങിയവ ഉപയോഗിക്കുന്നതെങ്കിൽ അബദ്ധവശാൽ നമ്മുടെ ATM കാർഡ് നഷ്ടപ്പെടുവാൻ ഇടയായാൽ നമ്മുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടാതിരിക്കാൻ നമ്മുടെ അക്കൗണ്ട് ലോക്ക് ചെയ്യേണ്ടതായിട്ടുണ്ട് അതുപോലെ ഇൻറർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർക്ക് ഓൺലൈൻ തട്ടിപ്പുകൾ സാധാരണയായി സംഭവിക്കാറുള്ളതാണ് . ഇത്തരത്തിൽ സംഭവിക്കുമ്പോഴും നമ്മുടെ അക്കൗണ്ട് പെട്ടെന്ന് തന്നെ ലോക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ് ഇത്തരത്തിൽ നമ്മുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയാണെങ്കിൽ നമ്മുടെ അക്കൗണ്ടിൽ നിന്നും ഒരു ഇടപാടുകളും തടസ്സം മാറുന്നതുവരെ നടക്കുകയില്ല ഈ കാലയളവിൽ നമുക്ക് മറ്റൊരു ബാങ്കിൽ കൂടെ ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ തീർച്ചയായും നമ്മുടെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിച്ചു പോവാൻ സാധിക്കും .ഇനി ഒരു പ്രശ്നം ഉണ്ടായതിനുശേഷം ഒരു അക്കൗണ്ട് തുറക്കാം എന്ന് വിചാരിക്കുക യാണെങ്കിൽ അപ്പോൾ പെട്ടന്ന് സാധിച്ചെന്നുവരില്ല ഇനി നിലവിൽ അക്കൗണ്ടുള്ള ബാങ്കിൽ പുതിയൊരു അക്കൗണ്ട് മറ്റൊരു ബാങ്കിൽ തുടങ്ങുന്നതിനെക്കുറിച്ച് ഉപദേശം ചോദിച്ചാൽ അവർ ഒരിക്കലും സമ്മതിക്കുകയുമില്ല അതിനാൽ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വയം രണ്ടോ അതിലധികമോ അക്കൗണ്ടുകൾ തുടങ്ങണം എന്നാണ് പറയപ്പെടുന്നത് .
ഇന്ത്യയിൽ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ഒരു ലക്ഷം രൂപ വരെ മാത്രമാണ് നിങ്ങളുടെ ബാങ്ക് നിക്ഷേപത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് അതായത് നിങ്ങളുടെ സേവിങ്അക്കൗണ്ടിൽ ഒരു ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട് എങ്കിൽ അവ നഷ്ടപ്പെടുകയാണെങ്കിൽ ഒരു ലക്ഷം രൂപ മാത്രമേ തിരികെ ലഭിക്കുകയുള്ളൂ അങ്ങനെയാണെങ്കിൽ നമ്മുടെ ഒരു അക്കൗണ്ടിൽ രണ്ടോ അതിലധികമോ ലക്ഷം രൂപയുണ്ടെങ്കിൽ സാധാരണയായി രണ്ടോ അതിലധികമോ ബാങ്കിൽ ഇവ ഒരു ലക്ഷം രൂപയിൽ താഴെ നിക്ഷേപിച്ചാൽ ഏതു ബാങ്കിൽ എന്ത് പ്രശനം വന്നാലും നമ്മുടെ പൈസ സുരക്ഷിതമായി തിരികെ ലഭിക്കുന്നതാണ് . നമ്മൾ ഒരു ലോൺ എടുക്കുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പല ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അവയിൽ ഏറ്റവും പലിശ കുറഞ്ഞ ലോൺ തരുന്ന ബാങ്കിനെ കണ്ടെത്താനും അവയിൽനിന്ന് വളരെവേഗം ലോൺ ലഭിക്കുകയും ,നമ്മുടെ സാമ്പത്തിക ബാധ്യത കുറക്കുവാനും സാധിക്കുന്നതാണ് .
p>
ഒരു ദേശസാത്കൃത ബാങ്കിൽ ഒരു അക്കൗണ്ട് നിർബന്ധമായും നിങ്ങൾക്ക് ഉണ്ടായിരിക്കണം അതായത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ . ഫെഡറൽ ബാങ്ക് , കാനറാ ബാങ്ക് പോലെ തുടങ്ങിയ ഏതെങ്കിലുമൊരു വാണിജ്യ ബാങ്കിൽ ഇൻറർനാഷണൽ ട്രാൻസാക്ഷൻ ഒക്കെ അനുവദിനീയമായ ഡെബിറ്റ് കാർഡ് കൂടിയ ഒരു അക്കൗണ്ട് നിങ്ങൾക്ക് ഉണ്ടായിരിക്കണം അതുപോലെതന്നെ മറ്റൊരു ബാങ്കിലും അതായത് ഇതേ ബാങ്കുകളുടെ പട്ടികയിൽ ഉള്ള ഒരു ബാങ്കിൽ തന്നെ രണ്ടാമതൊരു അക്കൗണ്ട് കൂടെ നിങ്ങൾക്ക് ഉണ്ടായിരിക്കുന്നത് നന്നായിരിക്കും ഇത് zero balance account ആയിരിക്കുന്നതാണ് നല്ലത് . കാരണം ഇവ ഇൻറർനാഷണൽ ട്രാൻസാക്ഷനുകൾ ഒന്നും എനേബിൾ ചെയ്യാത്ത ഒരു അക്കൗണ്ട് ആയി നിലനിർത്തുകയും വേണം .
ഇതിനുപുറമേ നിങ്ങൾക്കൊരു ന്യൂജനറേഷൻ ബാങ്കിൽ,ഒരു പെയ്മെൻറ് ബാങ്കിലും അക്കൗണ്ട് ഉള്ളത് നല്ലതായിരിക്കും.ഉദാഹരണത്തിന് പോസ്റ്റോഫീസ് പെയ്മെൻറ് ബാങ്ക്,Paytm payment bank ,nsdl payment bank ,എയർ ടെൽ പേമെൻറ് ബാങ്ക് തുടങ്ങിയ ഏതെങ്കിലുമൊരു പെയ്മെൻറ് ബാങ്കിൽ നിങ്ങൾക്ക് ഓൺലൈനായി തന്നെ ഒരു അക്കൗണ്ട് തുടങ്ങാൻ സാധിക്കുന്നതുമാണ് . ഇത് കൂടാതെ ഒരു യുപിഐ ട്രാൻസാക്ഷൻ സാധ്യമാക്കുന്ന ഗൂഗിൾ പേ ,ഫോൺ പേ ,mobikwik ,amazon pay തുടങ്ങിയ ആപ്ലിക്കേഷനിലും നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടാവണം എന്നാണ് .ആധുനിക കാലഘട്ടത്തിൽ സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഇത്തരത്തിൽ നിങ്ങളുടെ നാലു ബാങ്കിൽ എങ്കിലും മിനിമം അക്കൗണ്ട് ഉണ്ടെങ്കിൽ നിങ്ങളുടെ പൈസ പൂർണമായും സുരക്ഷിതമായി സൂക്ഷിക്കുവാനും ഡിജിറ്റൽട്രാൻസാക്ഷനുകൾ യഥാവിധം വളരെ വേഗത്തിൽ നിങ്ങൾക്ക് നടത്തുവാനും സാധിക്കുന്നതാണ് .
നാലു ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ അവ പരിപാലിക്കുവാൻ വളരെയധികം പ്രയാസമായിരിക്കും എന്നാവും ഇപ്പോൾ നിങ്ങൾ ചിന്തിക്കുക . എന്നാൽ സാധാരണ ബാങ്കുകളിലും പെയ്മെൻറ് ബാങ്കുകളിലും ഇപ്പോൾ സീറോ ബാലൻസ് അക്കൗണ്ട് നിങ്ങൾക്ക് തുടങ്ങാവുന്നതാണ് അതുപോലെ .upi അധിഷ്ഠിത ആപ്പുകളിൽ നിങ്ങൾക്ക് യാതൊരുവിധമായ സർവീസ് ചാർജുകൾ ഒന്നും ഈടാക്കുന്നുമില്ല . നിങ്ങളുടെ പ്രാഥമിക ബാങ്ക് അക്കൗണ്ട് ആയി നിങ്ങൾ കരുതിപ്പോരുന്ന ഒരു ഇൻറർനാഷണൽ ഉപയോഗത്തോടെ കൂടി ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടിൽ സർവീസ് ചാർജുകൾ മാത്രം നിലനിർത്തി പോയാൽ മതിയാകും ചുരുക്കിപ്പറഞ്ഞാൽ പരമാവധി അഞ്ചു വർഷങ്ങൾ കഴിയുമ്പോൾ എല്ലാ ഇടപാടുകൾക്കും പൂർണ്ണമായും മൊബൈൽ അധിഷ്ഠിതമായിമാറും മെന്നതിനാൽ തീർച്ചയായും രണ്ടോ അതിലധികമോ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളതായിരിക്കും നല്ലത്.
KEYWORDS: Insurance,Loans,Mortgage,Credit,Donate,Trading,Software,Transfer,Hosting,Claim,Conference,Recovery,Mortgage,Technology News World Malayalam,Technology,Tech,App,Mobile,Applications,Computer,Internet.