നോർത്തേൺ റയിൽവേയിൽ പുതിയ റിക്രൂട്ട്മെൻ്റ് നടക്കുന്നതായി റെയിൽവേ റിക്രൂട്ട്മെൻ്റ് സെൽ അറിയിച്ചു. 1659 അപ്രൻ്റിസ് പോസ്റ്റിലേക്കാണ് റിക്രൂട്ട്മെൻ്റ്. യോഗ്യരായവർക്ക് RRC യൂടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2022 ജൂലൈ 2 മുതൽ ആഗസ്റ്റ് 1 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം.
ഏതൊക്കെ പോസ്റ്റിലാണ് അവസരങ്ങൾ ?
Fitter
Welder (G&E)
Armature Winder
Machinist
Carpenter
Electrician
Painter (General)
Mechanic (DSL)
Information & Communication Technology
System Maintenance
Wireman
Plumber
Mechanic cum Operator Electronics Communication System
Health Sanitary Inspector
Multimedia and Web Page Designer
MMTM, Crane, Draughtsman (Civil)
Draughtsman (Civil)
Stenographer (English)
Stenographer (Hindi)
യോഗ്യത
അപേക്ഷകർ SSC/ മട്രികുലേഷൻ/ 10th എന്നിവയിൽ ഏതെങ്കിലും 50% മാർക്കിൽ ഗവൺമെൻ്റ് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ ബോർഡിൽ നിന്നോ പാസായിരിക്കണം. ഒപ്പം NCVT/SCVT അംഗീകരിച്ച ട്രേഡിൽ ഐടിഐ (ITI) പാസ്സായിരിക്കണം.
തിരഞ്ഞെടുപ്പ് എങ്ങനെ ?
ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ചതിന് ശേഷം യോഗ്യരായവരെ കണ്ടെത്തുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പരിശോധിക്കുക.
അപേക്ഷാ ഫീസ്
അപേക്ഷ ഫീസ് 100/- രൂപയാണ്. ഇത് ഓൺലൈൻ ആയിട്ട് അടക്കാനുള്ള സൗകര്യം ഉണ്ട്.
പ്രായപരിധി
അപേക്ഷകർക്ക് 2022 ഓഗസ്റ്റ് 01 ന് മുൻപ് 15 വയസ് പൂർത്തിയായിരിക്കണം. 24 വയസിനു മുകളിൽ ആകാനും പാടില്ല.
ഔദ്യോഗിക അറിയിപ്പ് കാണാം : Click here