ഗോൾഡ് ലോൺ VS പേർസണൽ ലോൺ. ഏതാണ് നല്ലത്..? | Gold Loan VS Personal Loan. Which is better..?

ഗോൾഡ് ലോൺ VS പേർസണൽ ലോൺ. ഏതാണ് നല്ലത്..? | Gold Loan VS Personal Loan. Which is better..?

 


രാജ്യത്ത് കോവിഡ് സാമ്പത്തിക പ്രതിസന്ധിയിലൂടെ സംരംഭകരെല്ലാം കടന്നുപോകുകയാണ്. നിരവധി ചെറുകിട ബിസിനസ്സ് ഉടമകളും ജീവനക്കാരും സാമ്പത്തിക സമ്മർദ്ദം നേരിടുന്നതിനാൽ വ്യക്തിഗത വായ്പകൾക്കും സ്വർണ പണയ വായ്പകൾക്കുമായി സമീപിക്കുന്നത് കൂടിയിട്ടുണ്ടെന്ന് അടുത്തിടെ ഐസിഐസിഐസി ബാങ്കും ഐഓബി ബാങ്കും ഫെഡറൽ ബാങ്കുമെല്ലാം വ്യക്തമാക്കിയിരുന്നു. എന്നാൽ വായ്പകൾ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇന്നും പലർക്കും ആശങ്കയാണ്. എങ്കിലും സ്വർണവിപണി മുകളിലേക്ക് ഉയരുന്നത് കൊണ്ട് തന്നെ ആകെ വിപണി മൂല്യത്തിന്റെ 70-75% തുക വരെ ഈടിന്മേൽ ലഭിക്കുമെന്നതിനാൽ മികച്ച സ്വീകാര്യതയാണ് ഇപ്പോൾ ഗോൾഡ് ലോണിനുള്ളത്. മികച്ച ക്രെഡിറ്റ് കോർ ഇല്ലാത്ത വ്യക്തികൾക്ക് പോലും ഉയർന്ന തുക ലോണായി ലഭിക്കുമെന്നത് സ്വർണപ്പണയ വായ്പയെ ആകർഷകമാക്കുന്നു. എന്നാൽ ഉയർന്ന തുകയും തിരിച്ചടവിനായി ലഭിക്കുന്ന നീണ്ട കാലാവധിയും വ്യക്തിഗത വായ്പയെയും ആകർഷകമാക്കുന്നു. ഇതാ രണ്ട് വായ്പകളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.
ലോൺ പാസാകുന്ന സമയം

 അഞ്ച് മിനിട്ടിനുള്ളിൽ പോലും ഗോൾഡ് ലോൺ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുമെന്നിരിക്കെ ഐടിആർ ഫോമുകളും പേയിംഗ് സ്ലിപ്പുമെല്ലാം പരിശോധിച്ചതിനു ശേഷം മാത്രമാണ് പേഴ്സണൽ ലോണുകൾ ലഭിക്കുന്നത്. എത്ര എളുപ്പത്തിൽ വ്യക്തിഗത വായ്പകൾക്കുള്ള സൗകര്യം ഉണ്ടെന്നു പറഞ്ഞാലും രണ്ട് ദിവസം മുതൽ ഏഴ് ദിവസം വരെ കാലതാമസം എടുത്തേക്കാം. ചെറിയ തുകകളാണ് പേഴ്സണൽ ലോണുകളായി പലപ്പോഴും ഇതിലും കുറഞ്ഞ സമയത്തിൽ ചില ബാങ്കുകൾ അനുവദിക്കുക.


 ലോൺ തുക 

       50,000 രൂപ മുതൽ 20 ലക്ഷം രൂപ വരെ വ്യക്തികളുടെ ആസ്ഥി, തിരിച്ചടവു ശേഷി എന്നിവയെല്ലാം അനുസരിച്ച് വ്യക്തിഗത വായ്പകൾ അനുവധിക്കും. അതേ സമയം 40 ലക്ഷം രൂപ വരെ പേഴ്സണൽ ലോൺ ആയി ലഭിച്ചിട്ടുണ്ടെന്നും ചിലർ പറയുന്നു. അത് തങ്ങളുടെ ഉയർന്ന ക്രഡിറ്റ് സ്കോറും തിരിച്ചടവ് ശേഷിയും കൊണ്ടാകാം എന്നതാണ് ഇത്തരക്കാർ പറയുന്നത്. എന്നാൽ ഈടായി നൽകുന്ന സ്വർണത്തിന്റെ മൂല്യമെത്രയാണോ അതിൽ നിന്നും 10 മുതൽ 25 ശതമാനം കുറവ് മാത്രമേ സ്വർണപ്പണയ വായ്പ പലപ്പോഴും നൽകാറുള്ളൂ. ചില ധനകാര്യ സ്ഥാപനങ്ങൾ മുഴുവൻ വിപണി മൂല്യവും നനൽകാറുമുണ്ട്. എന്നാൽ ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ പലിശയിലും വ്യത്യാസം വന്നേക്കാം.
പലിശ നിരക്കുകൾ 

          പേഴ്സണൽ ലോണുകളുടെ പലിശ നിരക്ക് 8.45% മുതൽ 26% (വാർഷികാടിസ്ഥാനത്തിൽ) വരെയായിരിക്കും. എന്നാൽ ഗോൾഡ് ലോണുകളുടേത് 7.25% മുതൽ 29% (വാർഷികാടിസ്ഥാനത്തിൽ) വരെയായിയിരിക്കാം. ബാങ്കുകൾക്കനുസരിച്ച് ഇത് വ്യത്യാസപ്പെടും. എൽറ്റിവി റേഷ്യാ ഉയർന്നവർക്കും വലിയൊരു കാലാവധി കൊണ്ട് അടച്ചുതീർക്കുന്ന ലോണുകൾക്കും തിരിച്ചടവ് രീതി അനുസരിച്ച് പലിശ ഉയർന്നേക്കും. മികച്ച ക്രെഡിറ്റ് പ്രൊഫൈൽ ഉള്ള ഒരാൾക്ക് പലിശയിനത്തിലുള്ള ഈ വ്യത്യാസം അത്ര വലുതാകില്ല. അതുകൊണ്ട് തന്നെ ക്രെഡിറ്റ് പ്രൊഫൈൽ കുറഞ്ഞ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് ഗോൾഡ് ലോൺ തന്നെയായിരിക്കും ഭാരം കുറഞ്ഞ ഒരു വായ്പാ മാർഗമായി തോന്നുക.


തിരിച്ചടവ് കാലാവധി 

ചില ബാങ്കുകൾ വ്യക്തിഗത വായ്പകളിൽ അവരുടെ തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് (ക്രെഡിറ്റ് കോർ നോക്കി) ഏഴ് വർഷം വരെ തിരിച്ചടവ് കാലാവധി നൽകാറുണ്ട്. എന്നാൽ ഏഴ് ദിവസം മുതൽ പരമാവധി മൂന്നു വർഷം വരെയൊക്കെ മാത്രമാണ് ഗോൾഡ് ലോണുകൾക്ക് തിരിച്ചടവ് കാലാവധി കിട്ടുകയുള്ളൂ. ചില ബാങ്കുകൾ മാത്രം ഇത് അഞ്ച് വർഷം കാലാവധി വരെ നൽകാറുണ്ട്. പേഴ്സണൽ ലോണുകൾക്ക് വലിയ ഒരു കാലാവധി പലിശ അടയ്ക്കണം എന്നത് ഭാരമായി തോന്നുന്നവർക്ക് സ്വർണ പണയ വായ്പ തന്നെയാണ് നല്ലത്. എന്നാൽ ഉടനെ വായ്പാ തുക പൂർണമായി വീട്ടാൻ കഴിവില്ലാത്ത സാഹചര്യത്തിൽ പലിശയും മുതലിന്റെ നിശ്ചിത തുകയും മാത്രം അടച്ച് മുന്നോട്ട് പോകാവുന്നവർക്ക് ലോൺ തിരിച്ചടവിന്റെ കാലാവധി ആശ്വാസം നൽകും. തിരിച്ചടവിനുള്ള ശേഷി സ്വയം പരിശോധിക്കുന്നതാണ് ഈ അവസരത്തിൽ നല്ലത്.

തിരിച്ചടവ് രീതി

          പേഴ്സണൽ ലോൺ അഥവാ വ്യക്തിഗത വായ്പകൾ ഇഎംഐ അടിസ്ഥാനത്തിൽ അടച്ചു തീർക്കുന്നവയാണ്. ഉപഭോക്താവ് അടയ്ക്കുന്ന ഇഎംഐ തുക എന്നാൽ പലിശ നിരക്ക്, മുതലിന്റെ ആകെ തുക എന്നിവയുടെ വിഭജിച്ച് ഒരു ഭാഗം എന്നിവ ചേർത്തായിരിക്കും. എന്നാൽ ഗോൾഡ് ലോണുകൾ നൽകുന്ന ചില ബാങ്കുകൾ തിരിച്ചടവിനുള്ള അവസാന ദിവസം വരെ പലിശ മാത്രം അടയ്ക്കുകയും പൂർണമായ തുക അവസാനം അടച്ച് സ്വർണം തിരിച്ചെടുക്കാനുമുള്ള അവസരം നൽകുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ക്യാഷ് ഫ്ളോ നിലനിർത്താൻ ഗോൾഡ് ലോൺ ഉപകരിച്ചേക്കാം. എന്നാൽ തിരിച്ചടവ് ശേഷി ഇല്ലാത്തവർക്ക് ലോൺ തുക കൃത്യമായി അടച്ച് ലോൺ പൂർത്തിയാക്കിയാൽ ക്രെഡിറ്റ് സ്കോർ മികച്ചതാകുകയും ചെയ്യും.


പ്രോസസിംഗ് ചാർജുകൾ 

ലോൺ തുകയുടെ മൂന്നു ശതമാനം വരെയായിരിക്കാം വ്യക്തിഗത വായ്പകളുടെ പ്രോസസിംഗ് ചാർജ് ഇനത്തിൽ പലപ്പോഴും ബാങ്കുകൾ പിടിക്കുക. എന്നാൽ ചില ബാങ്കുകൾ 10 രൂപ മുതൽ വളരെ തുച്ഛമായ പ്രോസസിംഗ് ഫീസ് ഈടാക്കി ഗോൾഡ് ലോൺ നൽകും. ലോൺ തുകയുടെ 0.10 ശതമാനം മുതൽ രണ്ട് ശതമാനം വരെ ഫീസ് ഈടാക്കുന്നവരുമുണ്ട്. 


ഏതാണ് ഗുണകരം ?

വായ്പയെടുക്കുന്നയാളുടെ തിരിച്ചടവ് ശേഷി പ്രധാന ഘടകമാണ് സ്വർണപ്പണയ വായ്പകളിൽ. കാരണം, വായ്പയെടുക്കുന്നയാൾക്ക് കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, ബാങ്കുകൾക്ക് സ്വർണം ലേലം ചെയ്യാൻ അവകാശമുണ്ട്. താൽക്കാലിക സാമ്പത്തിക പ്രശ്നത്തെ മറികടക്കാൻ സ്വർണ്ണ വായ്പ നിങ്ങളെ സഹായിക്കും. എന്നാൽ വായ്പയുടെ കാലാവധി ഹ്രസ്വമായി നിലനിർത്താനും അതോടൊപ്പം കൃത്യമായി തിരിച്ചെടുക്കാനും ഓർമ്മിക്കുക. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള ആളിന് തിരിച്ചടവ് ശേഷി ഉണ്ടെങ്കിൽ വലിയ തുക വായ്പ ലഭിക്കാനും പ്രതിസന്ധികളെ മറികടക്കാന പേഴ്സണൽ ലോണുകൾ വഴി സാധിക്കും രണ്ടും വ്യക്തികളുടെ ആവശ്യം കാലാവധി എന്നിവയും തിരിച്ചടവ് ശേഷി എന്നിവയും നോക്കി തെരഞ്ഞെടുക്കുക.


KEYWORDS: 

Insurance,Loans,Mortgage,Credit,Donate,Trading,Software,Transfer,Hosting,Claim,Conference,Recovery,Mortgage,Technology News WorldMalayalam,Technology,Tech,App,Mobile, Applications ,Computer,Internet.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet