ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ നോർക്ക ഐഡി വളരെ എളുപ്പത്തിൽ പുതുക്കാം | Now you can renew your NORCA ID very easily

ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ നോർക്ക ഐഡി വളരെ എളുപ്പത്തിൽ പുതുക്കാം | Now you can renew your NORCA ID very easily

 


നോർക്ക ID യുടെ  കാലാവധി 3 വർഷമാണ്.കേരളത്തിൽ ജനിച്ച് വിദേശങ്ങളിൽ താമസിക്കുകയോ ജോലിചെയ്യുകയോ ചെയ്യുന്നവരുടെ രജിസ്ട്രേഷൻ വെബ്‌സൈറ്റാണ് നോർക്ക. വിദേശത്ത് നിന്നും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് നോർക്ക വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കും.


നോർക്ക ഐഡി കാർഡ് പുതുക്കാനും പുതിയത് എടുക്കാനും ആവശ്യമായ എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിന് 315/- രൂപയാണ് ഫീസ്.ഐഡിയുടെ കാലാവധി  മൂന്നുവർഷം ആണ്. കാർഡിന് മുമ്പിൽ കാണുന്ന ഡേറ്റ് മുതൽ മൂന്ന് വർഷം വരെയാണ് നോർക്ക ഐഡി  കാലാവധി.കാർഡ് പുതുക്കേണ്ടത് മൂന്നുവർഷം ആവുന്നതിന് മൂന്നുമാസം മുൻപും എക്സ്പേയർ ആയി 3 മാസം കഴിയുന്നത് വരെയുമാണ്.അതായത് ഈ ആറു മാസത്തിനിടയ്ക്ക് കാർഡ് പുതുക്കേണ്ടതുണ്ട്.
 നോർക്ക ID പുതുക്കുന്ന രീതി :-1- ആദ്യം തഴെ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്ത് നോർക്കയുടെ website ൽ പവേഷിക്കുക 


Click here 


2- നോർക്കയുടെ വെബ്സൈറ്റ് ഹോം പേജ് കാണാൻ സാധിക്കും. നോർക്ക അക്കൗണ്ടിലേക്ക് കയറാൻ വേണ്ടിയാണെങ്കിലും പഴയ അക്കൗണ്ട് പുതുക്കാൻ വേണ്ടിയാണെങ്കിലും അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ട ആവശ്യമുണ്ട്. നിലവിൽ അക്കൗണ്ട് ഉള്ളവർക്ക് ലോഗിൻ ചെയ്യാവുന്നതാണ്.


3- അതിനായി വെബ്സൈറ്റ് ഹോം പേജിൽ മുകളിൽ sign in എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ഇപ്പൊൾ നമുക്ക് sign ചെയ്യാൻ ഉള്ള option കാണാവുന്നതാണ്.


4- നിലവിൽ ഒരു നോർക്ക ഐഡി കാർഡ് ഇല്ലാത്തവരാണെങ്കിൽ രജിസ്റ്റർ നമ്പർ കൊടുത്തു യൂസർനെയിമും പുതിയ പാസ്സ്‌വേർഡ് സെറ്റ് ചെയ്തു നിങ്ങൾക്ക് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്.


5- പക്ഷെ അക്കൗണ്ട് ഉള്ളവരാണ് എങ്കിലും ചിലർ യൂസർ ഐഡിയോ പാസ്സ്‌വേർഡോ മറന്നു പോയിട്ടുണ്ടാവും അങ്ങനെയുള്ളവർക്കായി യൂസർ ഐഡിയും പാസ്‌വേർഡും കിട്ടാനായി താഴെക്കാണുന്ന forgot password, forgot username ക്ലിക്ക് ചെയ്താൽ മതിയാകും.


6- നിങ്ങളുടെ പാസ്പോർട്ട് നമ്പർ , വോട്ടർ ഐഡി നമ്പർ ,പാൻകാർഡ് നമ്പർ , അല്ലെങ്കിൽ നോർക്ക ഐഡി നമ്പർ,ഫോൺ നമ്പർ, പേരും ജനനത്തീയതിയും, ഇങ്ങനെ ഉള്ള 4 ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങളുടെ USERNAME കണ്ടെത്താവുന്നതാണ്.


7- എന്നിട്ട് താഴെയുള്ള captcha എന്റർ ചെയ്തുകൊടുത്താൽ നിങ്ങളുടെ username അവിടെ തെളിഞ്ഞു വരും. അത് പോലെ password കണ്ടെത്തുക.എന്നിട്ട് login ചെയ്യുക.


8- സൈറ്റിൽ ലോഗിൻ ചെയ്തതിനു ശേഷം,


9- തുറന്നുവരുന്ന പേജിൽ ‘പ്രവാസി ഐഡി കാർഡ് ‘ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.


10- എന്നിട്ട് ‘application status‘ നോക്കുക. അവിടെ ഐഡി കാർഡ് പുതുക്കാൻ ഉള്ളതാണെങ്കിലും പെയ്മെൻറ് ഡ്യൂ ആയി കിടക്കുന്നവെങ്കിലും കാണാൻ സാധിക്കും.


11- എന്നിട്ട് ‘renewal‘ ക്ലിക്ക് ചെയ്യുക. റിന്യൂ ചെയ്യുക എന്ന് പറഞ്ഞാൽ ഒരു പുതിയ കാർഡ് തുടങ്ങുന്നതിന് തുല്യമാണ്.


12- പത്ത് സ്റ്റെപ്പുകളോളം അവിടെ വരുന്നുണ്ട് അവിടെ റെഡ് സ്റ്റാറിൽ കാണുന്ന  കോളങ്ങൾ മാത്രം പൂരിപ്പിക്കാൻ ശ്രദ്ധിച്ചാൽ മതിയാവുന്നതാണ്.


13 -Request for renewal norka id card എന്നതിന് താഴെ


Your info


Permanent address


Office/ institution address


Address abroad


Family info


Nominee details


Passport details


Duration


Upload documents


Payment


ഈ പറഞ്ഞിരിക്കുന്ന എല്ലാ സ്റ്റെപ്പുകളും കൃത്യമായി പൂരിപ്പിക്കുക.അവസാന ഓപ്ഷൻ ആയ payment ഭാഗത്തു 315/- രൂപ ആണ് നൽകേണ്ടത്. അതിന് make payment ചെയ്ത് continue payment കൊടുക്കുക.അവിടെ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്,നെറ്റ് ബാങ്കിംഗ് എന്നിങ്ങനെ 3 ഒപ്ഷൻ കാണാം.അതിൽ ഒന്ന് തിരഞ്ഞെടുത്ത് payment നടത്തുക.
അൽപ സമയത്തിന് ശേഷം നോർക്ക യുടെ പേജിൽ നിന്നും നിങ്ങൾക്ക് ഒരു മെസ്സേജ് വരുന്നതാണ്. പിന്നിട് നോർക്കയുടെ പേജിൽ തന്നെ തിരിച്ചെത്തും. ഇവിടെ നിന്ന് പണം അടച്ചതിന്റെ റസീപ്റ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
ഇതെല്ലാം ചെയ്തതിനുശേഷം 48 മണിക്കൂറിനു ശേഷമാണ് പേജ് അപ്ഡേറ്റ് ആവുക.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet