ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 റിവ്യൂ: അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള കരുത്തൻ ലാപ്ടോപ്പ്

ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 റിവ്യൂ: അതിശയിപ്പിക്കുന്ന ഫീച്ചറുകളുള്ള കരുത്തൻ ലാപ്ടോപ്പ്

 

ഏസർ പ്രെഡേറ്റർ എന്ന പേര് തന്നെ ഏറ്റവും മികച്ച പെർഫോമൻസ് നൽകുന്ന ഗെയിമിങ് ലാപ്ടോപ്പുകളുടെ പര്യായമാണ്. ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പും ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല. പ്രിഡേറ്റർ ലൈനപ്പ് മറ്റെല്ലാ കാര്യങ്ങളെക്കാലും പ്രാധാന്യം നൽകുന്നത് പെർഫോമൻസിനാണ് എന്നതിനാൽ പുതിയ ലാപ്ടോപ്പും ഈ പതിവ് തുടരുന്നു. 2nd ജനറേഷൻ കോം‌പാക്റ്റ് ഗെയിമിങ് ലാപ്‌ടോപ്പുമായിട്ടാണ് ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ് അവതരിപ്പിച്ചിരിക്കുന്നത്.



മേന്മകൾ • 2കെ ഒലെഡ് ഡിസ്പ്ലേ • കോംപാക്റ്റ് ഫോംഫാക്ടർ • എച്ച്ഡിഎംഐ 2.1 സപ്പോർട്ട് • വേഗതയുള്ള മെമ്മറിയും സ്റ്റോറേജും പോരായ്മകൾ • RJ45 പോർട്ട് ഇല്ല • എസ്ഡി കാർഡ് സ്ലോട്ട് ഇല്ല പ്രിഡേറ്റർ സീരീസിലെ മിക്ക ലാപ്‌ടോപ്പുകളിൽ നിന്നും വ്യത്യസ്തമാണ് ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ്. ഈ ലാപ്ടോപ്പിൽ 14 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ലാപ്‌ടോപ്പിൽ ഇന്റലിന്റെ ഏറ്റവും പുതിയ ഗെയിമിംഗ് സിപിയു നൽകിയിട്ടുണ്ട്. മിഡ്-ടയർ എൻവീഡിയ ജിപിയുവുമായിട്ടാണ് ഇത് വരുന്നത്. ഇന്റൽ കോർ i7-12800H, എൻവീഡിയ ജീഫോൺവ്സ് ആർടിഎക്സ് 3060 ലാപ്‌ടോപ്പ് ജിപിയു എന്നിവയുള്ള ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ്കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ഗിസ്ബോട്ട് റിവ്യൂ ടീം ഉപയോഗിക്കുന്നുണ്ട്. ഈ ലാപ്ടോപ്പിന്റെ റിവ്യൂ നോക്കാം


ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ്: സവിശേഷതകൾ • സിപിയു: ഇന്റൽ കോർ i7-12800H • ഡിസ്പ്ലേ: 14-ഇഞ്ച് ഒലെഡ് 2880 x 1800p, 90Hz • ജിപിയു: എൻവീഡിയ ജീഫോഴ്സ് ആർടിഎക്സ് 3060 ലാപ്‌ടോപ്പ് • മെമ്മറി: 16 ജിബി LPDDR5 • സ്റ്റോറേജ്: 1 ടിബി NVMe PCIe Gen4 • ഒഎസ്: മൈക്രോസോഫ്റ്റ് വിൻഡോസ് 11 64-ബിറ്റ്


ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ്: ഡിസൈൻ ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ഗെയിമിങ് ലാപ്‌ടോപ്പാണ്. ഈ ലാപ്ടോപ്പിന്റെ ഭാരം വെറും 1.4 കിലോഗ്രാം ആണ്. ഏറ്റവും ഭാരം കുറഞ്ഞ കപ്ലീറ്റ് ഗെയിമിങ് ലാപ്‌ടോപ്പുകളിൽ ഒന്നാണ് ഇത്. ഈ ഡിവൈസിന് ഒരു പ്രൊഫഷണൽ ലുക്ക് നൽകുന്ന മൊത്തത്തിലുള്ള സിൽവർ കളർ ഫിനിഷും മികച്ചതാണ്. ഐ/ഒയുടെ കാര്യം നോക്കിയാൽ, ഈ ലാപ്ടോപ്പിൽ രണ്ട് യുഎസ്ബി-എ പോർട്ടുകളാണ് ഉള്ളത്. ഒരു യുഎസ്ബി ടൈപ്പ് സി പോർട്ടും ലാപ്ടോപ്പിലുണ്ട്. 3.5mm ഹെഡ്‌ഫോൺ ജാക്ക്, ഫുൾ സൈസ് എച്ച്ഡിഎംഐ പോർട്ട് എന്നിവയും ഇതിലുണ്ട്. ഗെയിമിങ് ലാപ്‌ടോപ്പ് ആയതിനാൽ RJ45 ഇഥർനെറ്റ് പോർട്ടും ഒരു എസ്ഡി കാർഡ് സ്ലോട്ടും കൂടി നൽകിയിരുന്നെങ്കിൽ നന്നായിരുന്നു.


ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ്: ഡിസ്പ്ലേ ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പിൽ ക്യുഎച്ച്ഡി+ റെസല്യൂഷനോടുകൂടിയ 14 ഇഞ്ച് ഒലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. 1ms റസ്പോൺസ് ടൈമോട് കൂടിയ ഈ ഡിസ്പ്ലെയിൽ 90Hz റിഫ്രഷ് റേറ്റും ഉണ്ട്. ഡിസിഐ-പി3 കളർ ഗാമറ്റ് കവറേജിന്റെ 100 ശതമാനവും 500 നിറ്റ്സ് വരെ ബ്രൈറ്റ്നസും ഡിസ്‌പ്ലേയുടെ സവിശേഷതകളാണ്. ഉയർന്ന റിഫ്രഷ് റേറ്റും ഉയർന്ന റെസല്യൂഷനുള്ള ഒലെഡ് ഡിസ്‌പ്ലേയിലൂടെ ഗെയിമിങിനും കണ്ടന്റ് ക്രിയേഷനും സ്ട്രീമിങിനും മികച്ച ലാപ്ടോപ്പാക്കി ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022നെ മാറ്റുന്നു. നേറ്റീവ് എച്ച്ഡിആർ സപ്പോർട്ടും ഇതിലുണ്ട്. ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ്: കീബോർഡും ട്രാക്ക്പാഡും ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പിൽ ഡെഡിക്കേറ്റഡ് മീഡിയ കൺട്രോൾ ബട്ടണുകൾക്കൊപ്പം ആർജിബി ലൈറ്റിങ് സപ്പോർട്ടുള്ള ടെൻകീലെസ് കീബോർഡും ഉണ്ട്. ഈ ലോ-ട്രാവൽ കീകൾ മികച്ച ഫീഡ്‌ബാക്ക് നൽകുന്നു. ഇവ അധികം ശബ്ദവും ഉണ്ടാക്കുന്നില്ല. കീകൾ കുലുങ്ങുന്നില്ലെന്നത് മികച്ച ഫീച്ചറായി അനുഭവപ്പെടുന്നു. ഇൻബിൾഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഇടത്തരം ട്രാക്ക്പാഡാണ് ഈ ലാപ്ടോപ്പിലുള്ളത്. ഇത് അത്യാവശ്യം ജോലികൾക്ക് ഉപയോഗിക്കാം എങ്കിലും ഗെയിമിങ് അനുഭവം മെച്ചപ്പെടുത്തുന്നതിന് പ്രത്യേകം മൌസ് ഉപയോഗിക്കുന്നതാണ് നല്ലത്.


ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ്: ക്യാമറയും ഓഡിയോയും ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ് 1080p വെബ് ക്യാമറയുമായിട്ടാണ് വരുന്നത്.മറ്റ് 14 ഇഞ്ച് ഗെയിമിങ് ലാപ്‌ടോപ്പുകളിൽ ഇല്ലാത്തതും ഇത്തരമൊരു മികച്ച ക്യാമറയാണ്. ഉയർന്ന റെസല്യൂഷനുള്ള വെബ് ക്യാമറ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, സ്ട്രീം ചെയ്യുമ്പോഴോ വീഡിയോ കോൾ/മീറ്റിനിടെയോ വീഡിയോ ക്വാളിറ്റി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. ലാപ്ടോപ്പിന് ഡിടിഎസ്: അൾട്രാ ഓഡിയോ പോലുള്ള സാങ്കേതികവിദ്യകൾ സപ്പോർട്ട് ചെയ്യുന്ന സ്റ്റീരിയോ സ്പീക്കർ സെറ്റപ്പുണ്ട്. ഈ സ്പീക്കറുകൾ വോക്കലും ബാസും തമ്മിൽ നല്ല വേർതിരിവ് നൽകുന്നു. ഉയർന്ന വോളിയത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടുന്നു. ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ്: പെർഫോമൻസ് ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പിന്റെ ആദ്യകാല സാമ്പിൾ പരീക്ഷിക്കുന്നതിനാൽ ഈ ലാപ്‌ടോപ്പിന്റെ ഏതെങ്കിലും ബെഞ്ച്മാർക്ക് പ്രവർത്തിപ്പിക്കാനോ ഗെയിമിങ് പെർഫോമൻസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനോ സാധിക്കില്ല. ലാപ്‌ടോപ്പ് എയറോ ബ്ലേഡ് 3ഡി ഫാൻ & വോർടെക്സ് ഫ്ലോ കൂളിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഉയർന്ന ആർപിഎമ്മിൽ ഫാൻ കറക്കാനായി ടർബോ മോഡ് ഓണാക്കാൻ ഒരു പ്രത്യേക ബട്ടണും ഇതിലുണ്ട്. സമാനമായ സവിശേഷതകളുള്ള ഏതൊരു ലാപ്‌ടോപ്പിനെയും പോലെ ഈ ലാപ്ടോപ്പും ശക്തമാണെന്ന്. ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ് വാങ്ങണോ നിങ്ങൾ ഒരു 14 ഇഞ്ച് ഗെയിമിംഗ് ലാപ്‌ടോപ്പ് വാങ്ങുമ്പോൾ പെർഫോമൻസ് മാത്രമല്ല, മുഴുവൻ യൂണിറ്റും പരിഗണിക്കേണ്ടതുണ്ട്. ഇത്തരത്തിൽ നോക്കിയാൽ ഏസർ പ്രെഡേറ്റർ ട്രിറ്റോൺ 300 എസ്ഇ 2022 ഗെയിമിങ് ലാപ്ടോപ്പ് ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നാണ്. ലോ-കീ രൂപകൽപനയും പ്രായോഗികമായ സവിശേഷതകളും ഉള്ള മികച്ച 14 ഇഞ്ച് ഗെയിമിങ് ലാപ്‌ടോപ്പ് തന്നെയാണ് ഇത്.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet