അഗ്നിപഥ് മുഖേന ഇന്ത്യൻ എയർഫോഴ്സിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷകൾ ക്ഷണിക്കുന്നു. അഗ്നിവീർ വായു എന്നതാണ് ഇന്ത്യൻ എയർഫോഴ്സി ലേക്കുള്ള തസ്തികയുടെ പേര്. ഏകദേശം 3500 ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജൂൺ 24 മുതൽ 2022 ജൂലൈ 5 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാം എന്നും, അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും താഴെ വിശദമായി നൽകിയിട്ടുണ്ട് അവ പരിശോധിക്കുവാൻ ആവശ്യപ്പെടുന്നു.
Salary Details for Agniveer Vayu Recruitment 2022
Age Limit Details
› അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 1999 ഡിസംബർ 29-നും 2005 ജൂൺ 29 നും ഇടയിൽ ജനിച്ചവരായിരിക്കണം
› അപേക്ഷിക്കാനുള്ള ഏറ്റവും ഉയർന്ന പ്രായപരിധി ഇന്ത്യൻ വ്യോമസേന പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് 23 വയസ്സാണ്
Educational Qualifications
› അപേക്ഷകർ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ ഇന്റർ മീഡിയേറ്റ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം. അല്ലെങ്കിൽ
› സർക്കാർ അംഗീകൃത പോളിടെക്നിക് സ്ഥാപനത്തിൽ നിന്നും 50 ശതമാനം മാർക്കോടെ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി) അല്ലെങ്കിൽ
› രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് അതോടൊപ്പം ഫിസിക്സ്, ഗണിതം പഠിച്ചിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം (വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി)
ശാരീരിക യോഗ്യതകൾ
- ഉയരം: 152.5 സെന്റീമീറ്റർ
- ചെസ്റ്റ്: മിനിമം 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
- തൂക്കം: ഉയരത്തിന് ആനുപാതികമായി
- കേൾവി: ഉദ്യോഗാർഥിക്ക് സാധാരണ കേൾവിശക്തി ഉണ്ടായിരിക്കണം
- പല്ല്: ആരോഗ്യമുള്ള മോണയും നല്ല പല്ലുകളും കുറഞ്ഞത് 14 ഡെന്റൽ പോയിന്റ്കളും ഉണ്ടായിരിക്കണം
- ആരോഗ്യം: ഉദ്യോഗാർത്ഥികൾ മികച്ച ആരോഗ്യം ഉണ്ടായിരിക്കണം. വൈകല്യങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല.
Application Fees
› 250 രൂപയാണ് അപേക്ഷാ ഫീസ്
› അപേക്ഷിക്കുന്ന സമയത്ത് ഡെബിറ്റ് കാർഡ്/ ക്രെഡിറ്റ് കാർഡ്/ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാം.
How to Apply?
› അപേക്ഷിക്കുന്ന സമയത്ത് പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ് അല്ലെങ്കിൽ വൊക്കേഷണൽ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് ആ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്താൽ മതി)
› അപ്‌ലോഡ് ചെയ്യേണ്ട മറ്റ് രേഖകൾ👇
› അപേക്ഷകൻ വിരലടയാളം (സൈസ് 10KB - 50KB വരെ)
› അപേക്ഷകന്റെ ഒപ്പ് (സൈസ് 10KB - 50KB വരെ)
› രക്ഷിതാവിന്റെ ഒപ്പ്
› ഇത്രയും രേഖകൾ നൽകിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാൻ ആയി അടുത്തുള്ള കോമൺ സർവീസ് സെന്റർ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ സമീപിക്കാം
› ഇന്ത്യൻ വ്യോമസേന ഔദ്യോഗിക വിജ്ഞാപനം താഴെ നൽകുന്നു
Notification | |
Apply Now | |
Official Website |