മെഡിക്കല്‍ ഓഫീസര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സ് അഭിമുഖം
ആരോഗ്യ വകുപ്പില്‍ എറണാകുളം ജില്ലയില്‍ അംഗപരിമിതര്‍ക്കുള്ള യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകള്‍ പരിശോധിക്കാനും വിവരങ്ങള്‍ ക്രോഡീകരണം നടത്തുന്നതിലേക്കായി രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സിന്റെയും (യോഗ്യത ഡിഗ്രി, ഡി.സി.എ/പിജിഡിസിഎ) ഒരു മെഡിക്കല്‍ ഓഫീസറുടെയും (യോഗ്യത എംബിബിഎസ് ടിസിഎംസി രജിസ്‌ട്രേഷന്‍ രണ്ട് മാസക്കാലയളവിലേക്കു താത്കാലികമായി നിയമിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ dmohekmitcell@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 14-ന് വൈകിട്ട് നാലിനകം അയക്കണം.
അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ നിയമനം
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എല്‍.സിയും ഐ.ടി.ഐ- എന്‍.ടി.സി, വിവിധ ടേഡുകളിലെ എന്‍.എ.സിയുമാണ് യോഗ്യത. പ്രസ്തുത മേഖലകളില്‍ മൂന്ന് വര്‍ഷം പവൃത്തി പരിചയവും ആവശ്യമാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ഫിക്കറ്റുകളും സഹിതം ജൂലൈ 15ന് മുന്‍പായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
പ്രായപരിധി 18-30 ആണ് (15-07-2022 ന്). നിയമാനുസൃത വയസിളവ് അനുവദനീയമാണ്. ശമ്പളം 23,300. ഫോണ്‍ : 0484 2422458
അക്വേറിയം കീപ്പര്‍ നിയമനം
വയനാട് മത്സ്യകര്‍ഷക വികസന ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂക്കോട് ശുദ്ധജല അക്വേറിയത്തിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ അക്വേറിയം കീപ്പറെ നിയമിക്കുന്നു. പൊഴുതന, വൈത്തിരി ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ ഹയര്‍ സെക്കണ്ടറി (സയന്‍സ്), വി.എച്ച്.എസ്.ഇ ഫീഷറീസ് സയന്‍സ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് ജൂലൈ 14 രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ്, മുന്‍പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 04936 293214.
അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനത്തിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 21-35 നും ഇടയില്‍ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗ് ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാതലത്തില്‍ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. ഒരുവര്‍ഷത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെപകര്‍പ്പ് എന്നിവ സഹിതം ജൂലൈ 23 വൈകീട്ട് 5 ന് മുമ്പ് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍: 04936 203824.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കോഴഞ്ചേരി കീഴുകരയില്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ഗവ. മഹിളാ മന്ദിരത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ പരമാവധി ഒരു വര്‍ഷത്തേക്ക് നിയമിക്കപ്പെടുന്നതിന് യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ സേവന തത്പരരും ശാരീരികക്ഷമതയും സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യുവാന്‍ സന്നദ്ധതുളളവരുമാവണം. പ്രവൃത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 19ന് രാവിലെ 11 ന് കോഴഞ്ചേരി കീഴുകരയിലെ ഗവ. മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കണം. പ്രായം 45 വയസ് കവിയാന്‍ പാടില്ല. വിദ്യാഭ്യാസ യോഗ്യത : ഏഴാം ക്ലാസ് വിജയം. ഫോണ്‍ : 0468 2310057, 0468 2960996
ഫാർമസിസ്റ്റ് നിയമനം
വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റിന്റെ ഒഴിവിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ എച്ച്.എം.സി. വഴി നിയമനം നടത്തും. സ്ഥിരം ഫാർമസിസ്റ്റ് എത്തുന്നതുവരെയാണ് നിയമനം. ജൂലൈ 19ന് ഉച്ചയ്ക്ക് രണ്ട് മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിലാണ് വാക്ക്-ഇൻ-ഇന്റർവൂ. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖകളും കരുതണം.
അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന നൂതന പദ്ധതിയായ അക്രഡിറ്റഡ് എന്‍ജിനീയര്‍/ഓവര്‍സീയര്‍ നിയമനത്തിന് 21 നും 35 നും മധ്യേ പ്രായമുള്ള സിവില്‍ എഞ്ചിനീയറിംഗ്-ബിടെക്/ഡിപ്ലോമ/ഐ. ടി.ഐ യോഗ്യതയുള്ള അര്‍ഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിയമന കാലാവധി ഒരു വര്‍ഷം. പ്രതിമാസ ഹോണറേറിയം 18,000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂലൈ 23-ന് വൈകിട്ട് അഞ്ചിനു മുമ്പായി കാക്കനാട് സിവിൽ സ്റ്റേഷന്‍ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍ 0484 2422256.
ജില്ലാ പ്രോഗ്രാം മാനേജര്‍ കരാര്‍ നിയമനം
പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ യോജന (പിഎംഎംഎസ്‌വൈ) പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗിനായി ജില്ലയില്‍ ഒരു ജില്ലാ പ്രോഗ്രാം മാനേജറെ 40,000 രൂപ പ്രതിമാസ വേതനത്തില്‍ കരാറടിസ്ഥാനത്തില്‍ 12 മാസത്തേക്കു നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം, വയസ് തുടങ്ങിയവ തെളിയിക്കുതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ജൂലൈ 18 ന് വൈകീട്ട് അഞ്ചിനകം എറണാകുളം മേഖല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ഡോ.സലീം അലി റോഡ്, ഹൈക്കോടതിക്ക് സമീപം, എറണാകുളം, പിന്‍ – 682018 എന്ന വിലാസത്തില്‍ ലഭ്യമായിരിക്കണം. യോഗ്യത മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് സയന്‍സ്/ എം.എസ്.സി സുവോളജി /എം.എസ്.സി മറൈന്‍ സയന്‍സ് / എം.എസ്.സി മറൈന്‍ ബയോളജി/മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് ഇക്കണേമിക്‌സ് /ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് / ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് / മിനിമം ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍ണേഷന്‍ ടെക്‌നേളജി (ഐ.ടി)/ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്. പ്രായം 35 വയസില്‍ കൂടരുത്. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.
എന്‍ ഊരില്‍ സെയില്‍സ്മാന്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്‌ളാന്റേഷന്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിന് കീഴില്‍ ലക്കിടി എന്‍ ഊരില്‍ പ്രവര്‍ത്തനം തുടങ്ങിയ സ്റ്റാളിലേക്ക് സെയില്‍സ്മാനെ നിയമിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. എന്‍ ഊര് ട്രൈബല്‍ ഹെറിറ്റേജ് വില്ലേജിന് സമീപ പ്രദേശത്ത് താമസിക്കുന്ന പ്ലസ് ടു പാസ്സായ ആദിവാസി യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ 9048320073, 6383257100
താത്കാലിക നിയമനം
എറണാംകുളം ജില്ലയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വിവിധ തസ്തികയിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തില്‍ സെമി സ്കിൽഡ് റിഗര്‍, സേഫ്റ്റി, ഫയര്‍മാന്‍ സ്കഫോൾഡർ, കുക്ക് എന്നീ തസ്തികകളിലേക്ക് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 13ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-30. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 22,100.
ശുചീകരണ ജോലി ഒഴിവ്
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശുചീകരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാര്‍/ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 45നും ഇടയില്‍, ഒഴിവ് – ഒന്ന്. വിശദമായ ബയോഡേറ്റ, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 14ന് മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.
വാക്ക് -ഇന്‍-ഇന്റര്‍വ്യൂ
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി എക്സ്‌റേ ടെക്നീഷ്യന്‍ (ഇ.സി.ജി എടുക്കാന്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന) ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്നോളജി (കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ) യില്‍ ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.
കൗണ്‍സിലര്‍ ഒഴിവ്
തിരുവല്ല കുടുംബകോടതിയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി എം.എസ്.ഡബ്ല്യൂ/പി.ജി ഇന്‍ സൈക്കോളജി, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 20ന് വൈകിട്ട് മൂന്നിനു മുമ്പായി തിരുവല്ല കുടുംബകോടതിയില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ശരി പകര്‍പ്പുകളും ഫോണ്‍ നമ്പറും ഇമെയിലും ഉണ്ടായിരിക്കണം. ഫോണ്‍ : 0469 2607031.
ആയ കം കുക്ക് ഒഴിവ്
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ആയ കം കുക്ക് തസ്തികയിലേക്ക് പത്താംതരം വരെ പഠിച്ച ആരോഗ്യവും തൊഴില്‍ സന്നദ്ധതയും പാചക ആഭിമുഖ്യവുമുളള 40 വയസില്‍ താഴെ പ്രായമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജനന തീയതി ഇവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 15ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.
കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
വരടിയം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ ഒഴിവുള്ള കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗവ.അംഗീകൃത പി.ജി.ഡി.സി.എ/ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് (60%) ആണ് യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ജൂലായ് 8 വെള്ളിയാഴ്ച് രാവിലെ 10 മണിക്ക് സ്കൂളിൽ ഹാജരാകുക. ഫോൺ: 8547005022
വിവിധ ജോലികളിലേക്ക് അഭിമുഖം
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ ഒഴിവുകളിലേക്കുള്ള അഭിമുഖം ജൂലൈ 8ന് നടത്തും. പ്രായപരിധി :18 മുതല്‍ 35 വരെ. ബിരുദം, ബിരുദാനന്തരബിരുദം, ബി.സി.എ, എം.ബി.എ (എച്ച്.ആര്‍, മാര്‍ക്കറ്റിംഗ്), ബി.എസ്.സി നഴ്‌സിങ്, ജനറല്‍ നഴ്‌സിങ്, ബി.ഫാം, ഡി.ഫാം, ഗ്രാഫിക്ക് ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ്, പോസ്റ്റ് ബേയ്‌സിക്ക് ബി.എസ്.സി, എസ്.എസ്.എല്‍.സി, പ്ലസ്ടു തുടങ്ങിയ യോഗ്യതകളുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ജൂലൈ 8ന് രാവിലെ 10 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍ :0484-2427494, 0484-2422452
ആഫ്റ്റർ കെയർ ഹോമിൽ നിയമനം
തലശ്ശേരി ഗവ. ആഫ്റ്റർ കെയർ ഹോമിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. ഏഴാം ക്ലാസ് യോഗ്യതയുള്ള പുരുഷൻമാർക്ക് അപേക്ഷിക്കാം. ക്ഷേമ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 18നും 40നും ഇടയിൽ. താൽപര്യമുള്ളവർ ജൂലൈ ഏഴിന് ഉച്ചക്ക് 12 മണിക്ക് യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം തലശ്ശേരി എരഞ്ഞോളി പാലം ആഫ്റ്റർ കെയർ ഹോമിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0490 2320105.
സീനിയർ അക്കൗണ്ടന്റ് ഒഴിവ്
കോട്ടയം: ജില്ലാ പഞ്ചായത്ത് ഭവനിൽ പ്രവർത്തിക്കുന്ന പി.എം.ജി. എസ്.വൈ. പദ്ധതിയുടെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. പ്രായം 62 വയസിൽ താഴെയായിരിക്കണം. അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്ന് ഓഡിറ്റർ/ അക്കൗണ്ടന്റ് ആയോ പി.ഡബ്ല്യു.ഡി/ ഇറിഗേഷൻ ഓഫീസിൽ നിന്ന് ജൂനിയർ സൂപ്രണ്ടായോ ജോലിയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. കരാർ നിയമനമാണ്. കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം. താത്പര്യമുള്ളവർ ജൂലൈ 20നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9447127668.
വാക് ഇന്‍ ഇന്റര്‍വ്യൂ
ഇളംദേശം ബ്ലോക്കില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള അക്കൗണ്ടന്റ് – ഐ.റ്റി.
അസിസ്റ്റന്റ് തസ്‌കിയിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.കോം,
ഗവ. അംഗീകൃത പിജിഡിസിഎ, മലയാളം പിജിഡിസിഎ ടൈപ്പിംഗ് പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. ജൂലൈ 6 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസല്‍ രേഖകളും ബയോഡേറ്റയുമായി നേരിട്ട് ഹാജരാകണം.
ഇളംദേശം ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍: 04862276909.
തീരദേശ പോലീസ് സ്റ്റേഷനുകളില്‍ താത്ക്കാലിക നിയമനം
ആലപ്പുഴ: തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്‍റര്‍സെപ്റ്റര്‍/റസ്‌ക്യൂ ബോട്ടുകളില്‍ സ്രാങ്ക്, ഡ്രൈവര്‍, ലസ്‌കര്‍ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
മൂന്നു തസ്തികകളിലും ഏഴാം ക്ലാസ് വരെ പഠിച്ചവരെയാണ് പരിഗണിക്കുന്നത്. മറ്റു യോഗ്യതകള്‍
സ്രാങ്ക്-ബോട്ട് സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്/ എം.എം.ഡി. ലൈസന്‍സ്/ മദ്രാസ് ജനറല്‍ റൂള്‍സ് പ്രകാരമുള്ള ലൈസന്‍സ്/ ട്രാവന്‍കൂര്‍- കൊച്ചിന്‍ റൂള്‍ പ്രകാരമുള്ള ബോട്ട് സ്രാങ്ക് ലൈസന്‍സ്. അഞ്ചു ടണ്‍/12 ടണ്‍ ഇന്‍റര്‍സെപ്റ്റര്‍ ബോട്ടില്‍ കടലില്‍ ജോലി ചെയ്തുള്ള പരിചയം. പ്രായം- 45വരെ. പ്രതിദിന വേതനം- 1155 രൂപ.
ഡ്രൈവര്‍- ബോട്ട് ഡ്രൈവര്‍ ലൈസന്‍സ്/ എം.എം.ഡി. ലൈസന്‍സ്, അഞ്ച് ടണ്‍/12 ടണ്‍ ഇന്‍ററര്‍സെപ്റ്റര്‍ ബോട്ട് കടലില്‍ ഓടിച്ച് മൂന്നു വര്‍ഷത്തെ പരിചയം. പ്രായം- 45 വരെ. പ്രതിദിന വേതനം- 700 രൂപ.ലസ്കര്‍-തുറമുഖ വകുപ്പ് നല്‍കുന്ന ബോട്ട് ലസ്‌കര്‍ ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം- 18നും 40നും മധ്യേ. പ്രതിദിന വേതനം -645 രൂപ.
അപേക്ഷകര്‍ കടലില്‍ 500 മീറ്റര്‍ നീന്തല്‍ പരിശോധനയില്‍ വിജയിക്കണം. സ്ത്രീകള്‍, വികലാംഗര്‍, രോഗികള്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ ജൂലൈ 22ന് രാവിലെ എട്ടിന് ശാരീരിക, മാനസിക ആരോഗ്യ ക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളുമായി തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം.
വാക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ എട്ടിന്
ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ മായിത്തറിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് ചില്‍ഡ്രന്‍സ് ഹോമില്‍ കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ജൂലൈ എട്ടിനു രാവിലെ 10 മുതല്‍ സ്ഥാപനത്തില്‍ നടക്കും.
എട്ടാം ക്ലാസ് വിജയിച്ച, 45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കുട്ടികളുടെ സ്ഥാപനത്തില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും സമീപവാസികള്‍ക്കും മുന്‍ഗണന.
ക്ലറിക്കല്‍ അസിസ്റ്റന്‍റ് ഒഴിവ്
പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി അശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ ഹോമിയെ ആശുപത്രി,പുല്ലേപ്പടി, കലൂര്‍ പി.ഒ, എറണാകുളം വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.
തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിന് കീഴില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദമോ ബിരുദാന്തരബിരുദമോ അല്ലെങ്കില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 2020-21, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്‌സ് പാസായവര്‍ ആയിരിക്കണം. പ്രതിമാസം 8000 രൂപ സ്‌റ്റൈപന്റ് നല്‍കും. 2022 ആഗസ്റ്റ് മുതല്‍ 2023 ജനുവരി വരെയാണ് അപ്രന്റീസ്ഷിപ്പിന് അവസരം.
യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം- 695 043 എന്ന വിലാസത്തിലോ careersdiotvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ 11ന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലില്‍ അയക്കുമ്പോള്‍ കവറിന്റെ പുറത്ത് അപ്രന്റീസ്ഷിപ്പ് – 2022 എന്ന് രേഖപ്പെടുത്തിയിരിക്കണം.
യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ജോലി കിട്ടിയോ മറ്റു കാരണത്താലോ അപ്പ്രന്റീസ്ഷിപ്പ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാവുകയോ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ ഒഴിവാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2731300 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വിവിധ തസ്തികകളില്‍ നിയമനം
ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ബ്രാഞ്ച് മാനേജര്‍, ബ്രാഞ്ച് ഹെഡ്, ഗോള്‍ഡ് ലോണ്‍ ഓഫീസര്‍, യൂണിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂലൈ എട്ടിന് രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന അഭിമുഖത്തില്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.
സ്റ്റാഫ് നഴ്‌സ് നിയമനം; അഭിമുഖം ജൂലൈ ആറിന്
ആലപ്പുഴ: പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്സ് (സ്ത്രീകള്‍) തസ്തികയില്‍ നിയമനത്തിന് ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ ജൂലൈ ആറിനു രാവിലെ 10ന് അഭിമുഖം നടത്തും. ബി. എസ്.സി/ജി.എന്‍.എം. പാസായ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലാണ് നിയമനം. ഫോണ്‍: 0477- 2230624, 8304057735.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ചിത്തിരപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിനായി ജൂലൈ 6 നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യത- ഡി.എം.എല്‍.റ്റി. (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍), ബി.എസ്.സി.എം.എല്‍.റ്റി., പാര മെഡിക്കല്‍ രജിസ്ട്രേഷന്‍, പ്രായ പരിധി 45 വയസ്സില്‍ താഴെ. ദിവസവേതനം 460/ രൂപ. താല്പര്യമുള്ളവര്‍ക്ക് വയസ്സ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സലും, പകര്‍പ്പും സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഈ നിയമനം ഡിസംബര്‍ 12 വരെയോ മാതൃത്വ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന ലാബ് ടെക്നിഷ്യന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നത് വരെയോ ആയിരിക്കും.
ലാബ് ടെക്‌നിഷ്യന്‍ നിയമനം
കൊണ്ടോട്ടി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10.30 ന് കൊണ്ടോട്ടി ബ്ലോക്ക് പാഞ്ചായത്ത് ഓഫീസില്‍ നടക്കും.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് ഹാജരാവണം.
താല്‍ക്കാലിക നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍ ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ഡമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലും സിവില്‍ വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ ട്രേഡ്‌സ്മാന്‍, എന്നീ തസ്തികകളിലും താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂലൈ ഒന്നിന് രാവിലെ 10ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ എത്തണം.
ക്ലറിക്കല്‍ അസിസ്റ്റന്‍റ് ഒഴിവ്
പുല്ലേപ്പടിയിലുളള സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ ക്ലറിക്കല്‍ അസിസ്റ്റന്‍റിന്‍റെ ഒഴിവിലേക്ക് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നതിന് ബി.കോം/ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ ഏഴിന് വൈകിട്ട് അഞ്ചിന് മുമ്പായി അശുപത്രി സൂപ്രണ്ട്, സര്‍ക്കാര്‍ ജില്ലാ ഹോമിയോ ആശുപത്രി,പുല്ലേപ്പടി, കലൂര്‍.പി.ഒ, എറണാകുളം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം.
അക്കൗണ്ടന്‍റ്; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ കുടുംബശ്രീ നടപ്പാക്കുന്ന ആര്‍.കെ.ഐ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ബി.ആര്‍.സി ഓഫീസിലെ അക്കൗണ്ടന്‍റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ് ബിരുദവും, ടാലി, ടൂ വീലര്‍ പരിജ്ഞാനവുമുള്ളവരെയാണ് പരിഗണിക്കുന്നത്. വെളിയനാട് ബ്ലോക്ക് പരിധിയില്‍ ഉള്ളവരായിരിക്കണം.
ബയോഡേറ്റയും അപേക്ഷയും ജൂലൈ അഞ്ചിനകം ജില്ലാ മിഷന്‍ ഓഫീസില്‍ ലഭിക്കണം.
വാക്-ഇന്‍-ഇന്‍റര്‍വ്യൂ
ആലപ്പുഴ: വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ ആലപ്പുഴ ആലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തില്‍ ഫീമെയില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ജൂലൈ ഒന്നിന് രാവിലെ 11മുതല്‍ നടക്കും. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായം 18നും 45നും മധ്യേ. ഏഴാം ക്ലാസ് യോഗ്യതയും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0477 2251232, 8075751649.
ലാബ് ടെക്‌നിഷ്യന്‍ ഒഴിവ്
തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് കാര്യാലയത്തിലെ ലാബ് ടെക്നീഷ്യന്‍ ഗ്രേഡ്-2 തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജൂലൈ 6ന് രാവിലെ 11 മണിക്ക് ഗവ ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വച്ചാണ് അഭിമുഖം. ഉദ്യോഗാര്‍ത്ഥികള്‍ സയന്‍സ് ഐച്ഛികവിഷയമായി എടുത്ത് പ്ലസ്സ്ടൂ അല്ലെങ്കില്‍ തത്തുല്യ യോഗ്യതാ പരീക്ഷ പാസായിരിക്കണം. കൂടാതെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി കോഴ്സ് അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകരിച്ച തത്തുല്ല്യയോഗ്യതയോ നേടിയിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം 10. 30ന് ഗവ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712460190.
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം
എറണാകുളം ഗവണ്‍മെന്റ് മഹിളാ മന്ദിരത്തിലേക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 45 വയസിനു താഴെ പ്രായമുള്ള ഏഴാം ക്ലാസ് പാസായ ശാരീരിക ക്ഷമതയും പ്രവൃത്തി പരിചയവുമുള്ള സ്ത്രീകള്‍ക്കാണ് മുന്‍ഗണന. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ കോപ്പി സഹിതം ജൂലൈ എട്ടിന് വൈകീട്ട് അഞ്ചിനകം മഹിളാമന്ദിരം, പൂണിത്തുറ പി. ഒ, ചമ്പക്കര, പിന്‍ 682038 എന്ന വിലാസത്തിലുള്ള സ്ഥാപനത്തില്‍ എത്തിക്കണം. ഫോണ്‍ : 0484 2303664, 8590597525
ജോലി ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ എംറ്റി ഫിറ്റര്‍ തസ്തികയില്‍ തുറന്ന വിഭാഗത്തിലേക്ക് ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ നാലിന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 2022 ജൂലൈ ഒമ്പതിനു 18-25 നിയമാനുസൃത വയസിളവ് അനുവദനീയം. യോഗ്യത: എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം. ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം ഇതേ ട്രേഡിലുളള ഐടിഐ. ശമ്പളം: 19900 രൂപ, സ്ത്രീകള്‍ / ഭിന്നശേഷിക്കാരായുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടതില്ല
പ്രൊജക്ട് അസിസ്റ്റന്റ് നിയമനം
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സി.എഫ്.സി ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. യോഗ്യതയുള്ളവര്‍ ജൂലൈ 14നകം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734909.
വാക്ക് ഇന്‍ ഇന്റര്‍വ്യു
സംസ്ഥാനത്തെ ഉള്‍നാടന്‍ മേഖലകളില്‍ സാഫിന്റെ ഡി.എം.ഇ പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ സാഫ് പദ്ധതികളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി മിഷന്‍ കോര്‍ഡിനേറ്ററെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാന ത്തിലാണ് നിയമനം. യോഗ്യത എം.എസ്.ഡബ്ല്യു(കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ്) / എം.ബി.എ(മാര്‍ക്കറ്റിംഗ്), ടൂ വീലര്‍ ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി 35 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ജൂലൈ 7ന് രാവിലെ 10.30ന് തളിപ്പുഴ മത്സ്യഭവന്‍ കാര്യാലയത്തില്‍ എത്തണം.
വാക് ഇൻ ഇന്റർവ്യൂ
പീരുമേട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ദിവസ വേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി മെയില്‍, ഫീമെയില്‍ അറ്റന്‍ഡര്‍മാരെയും ,മെയില്‍, ഫീമെയില്‍ സ്റ്റാഫ് നേഴ്സുമാരെയും നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ജൂലൈ 5 ന് അറ്റന്‍ഡമാര്‍ക്കുള്ള ഇന്റര്‍വ്യൂവും, ജൂലൈ 6 ന് സ്റ്റാഫ് നേഴ്സുമാര്‍ക്കുള്ള ഇന്റര്‍വ്യൂവും രാവിലെ 10 മണിക്ക് പീരുമേട് എസ്.എം.സ് ക്ലബില്‍ നടത്തുന്നതിലും പങ്കെടുക്കാം. പ്രാഥമിക എഴുത്ത് പരിക്ഷയുടെ അടിസ്ഥാനത്തിലാകും ഇന്റര്‍വ്യൂ. യോഗ്യതകള്‍
അറ്റന്‍ഡര്‍
മിനിമം യോഗ്യത 7-ാംക്ലാസ്സ് പാസ്സായിരിക്കണം. 10ാം ക്ലാസിന് മുകളില്‍യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല.
2022 ജൂലൈ ഒന്നിന് 40 വയസ്സ് തികയാന്‍ പാടില്ല. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്കും, പീരുമേട് താലൂക്ക് നിവാസികള്‍ക്കും മുന്‍ഗണന.
സ്റ്റാഫ് നേഴ്സ്
ജനറല്‍ നഴ്സിംഗ്/ബി.എസ്.സി നേഴ്സിംഗ്കോഴ്സ് പാസ്സായിരിക്കണം. കേരള നേഴ്സിംഗ് രജിസ്ട്രേഷന്‍ ഉണ്ടായരിക്കണം. 2022 ജൂലൈ ഒന്നിന് 40വയസ്സ് തികയാന്‍ പാടില്ല. കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്തവര്‍ക്കും , പീരുമേട് താലൂക്ക് നിവാസികള്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍. 04869 232424, ,8281030173, 9947448059.
മഴവില്ല് പ്രോജക്ടിലേക്ക് വോളണ്ടിയറിനെ ആവശ്യമുണ്ട്
സര്‍ക്കാരിന്‍റെയും കെ-ഡിസ്കിന്‍റെയും ആഭിമുഖ്യത്തില്‍ കൊച്ചിന്‍ കോര്‍പറേഷന്‍റെ സഹായത്തോടു കൂടി എറണാകുളം മഹാരാജാസ് കോളേജില്‍ നടന്നുവരുന്ന മഴവില്ല് പദ്ധതിയിലേക്ക് ബി.എ, ബി.എസ്.സി ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21-28, ഓണറേറിയം 7500. താത്പര്യമുളളവര്‍ mazhavillumaharajas@gmail.com ഇ-മെയില്‍ ഐ.ഡിയിലേക്ക് മെയില്‍ അയക്കുക. ഇന്‍റര്‍വ്യൂ നടത്തുന്ന ദിവസവും സമയവും ഇ-മെയില്‍ അയക്കുന്ന പ്രകാരം അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ 8714619225, 8714619226, 9188617405
കുക്ക് നിയമനം
മലപ്പുറം ജില്ലയില്‍ വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് പകല്‍ 11ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പും സഹിതം എത്തണം.
സാഫിൽ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്
കോട്ടയം: സാഫ് ഡി.എം.ഇ. പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായി മിഷൻ കോ- ഓർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മാർക്കറ്റിംഗിൽ എം.ബി.എ. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ജൂൺ 30ന് രാവിലെ 10 ന് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2566823.
ബി.ആര്‍.സികളില്‍ നിയമനം
സമഗ്രശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലെ വിവിധ ബി.ആര്‍.സികളില്‍ എം.ഐ.എസ് കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. എം.സി.എ/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സാണ് എം.ഐ.എസ് കോര്‍ഡിനേറ്റര്‍ നിയമന യോഗ്യത. അക്കൗണ്ടന്റ് നിയമനത്തിന് ബി.കോം-ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ മുന്‍ പരിചയം (അഭിലഷണീയം) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, മലപ്പുറം, ജില്ലാ പ്രൊജക്ട് ഓഫീസ്, ഡൗണ്‍ഹില്‍ പി.ഒ മലപ്പുറം-676519 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2736953, 2735315.
കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി. നഴ്‌സിങ് കോഴ്‌സ് വിജയിക്കണം. കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയം നിര്‍ബന്ധം. അപേക്ഷകര്‍ക്ക് 45 വയസ്സ് കവിയരുത്. നിയമന അഭിമുഖം ജൂണ്‍ 29ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2766425.
ജില്ലാ പ്രോഗ്രാം മാനേജര്‍ നിയമനം
പ്രധാനമന്ത്രി മത്സ്യസമ്പദാ യോജന പദ്ധതിയുടെ ജില്ലാതല മോണിറ്ററിങിനായി ജില്ലാ പ്രോഗ്രാം മാനേജറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം. അപേക്ഷകര്‍ ഫിഷറീസ് സയന്‍സ്/സുവോളജി/മറൈന്‍ ബയോളജി/ ഫിഷറീസ് എക്കണോമിക്‌സ്/ഇന്റസ്ട്രിയല്‍ ഫിഷറീസ്/ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഡിപ്ലോമയുള്ളവരും ആയിരിക്കണം. ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ മേഖലയിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. മാനേജ്‌മെന്റില്‍ ബിരുദം/അഗ്രികള്‍ച്ചര്‍ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി : 35 വയസ്സ്. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ 30ന് നിറമരുതൂരിലെ ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0494 2666428
കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതി പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ അര്‍ധ- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി)
2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവര്‍ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ ജൂണ്‍ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20. ഫോണ്‍: 0495 2370225
മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ
വനിതാശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട് വെള്ളിമാടുകുന്നിലെ സാമൂഹ്യനീതി കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിലേയ്ക്ക് ആറു മുതൽ 18 വയസ് വരെയുള്ള കുട്ടികളുടെ പരിചരണത്തിനായി മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കാരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് സ്ത്രീകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവരും ശാരീരിക ക്ഷമതയുള്ളവരുമായിരിക്കണം അപേക്ഷകർ. പ്രായം 45 വയസിനു താഴെ. ജൂൺ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. വിലാസം: ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ്, വെള്ളിമാട്കുന്ന്, മേരിക്കുന്ന് (പി.ഒ.), കോഴിക്കോട് പിൻ- 673 012. ഇ-മെയിൽ: suptchgkkd@gmail.com ജൂൺ 30നു രാവിലെ 10നാണ് ഇന്റർവ്യൂ. കൂടുതൽ വിവരങ്ങൾക്ക് തിങ്കൾ മുതൽ ശനി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ 0495 2730459 എന്ന നമ്പറിൽ ബന്ധപ്പെടണം.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) ഒഴിവ്
തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് II) തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ടൈപ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവർ ആൻഡ് വേർഡ് പ്രോസസിംഗ്, ടൈപ്‌റൈറ്റിംഗ് മലയാളം ലോവർ, ഷോർട്ട്ഹാൻഡ് ഇംഗ്ലീഷ് ആൻഡ് മലയാളം ലോവർ യോഗ്യതയുള്ളവരിൽ നിന്ന് അഭിമുഖം, ടൈപ്പിംഗ്‌ടെസ്റ്റ് (മലയാളം/ ഇംഗ്ലീഷ്) ഷോർട്ട്ഹാൻഡ് എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും 30നകം ഡയറക്ടർ, സാസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട്. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471-2478193, ഇ-മെയിൽ: culturedirectoratec@gmail.com.
അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കൈനകരി ഗ്രാമപഞ്ചായത്തില്‍ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയിൽ താത്ക്കാലികാടിസ്ഥാനത്തില്‍ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബി.കോം, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ യോഗ്യതയുള്ളവര്‍ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ജൂലൈ ഏഴിനകം സെക്രട്ടറി, കൈനകരി ഗ്രാമപഞ്ചായത്ത്, കൈനകരി പി.ഒ, ആലപ്പുഴ- 688501 എന്ന വിലാസത്തിലോ kainakarigp@gmail.com എന്ന ഇ-മെയിലിലോ നല്‍കണം. ഫോണ്‍: 9496043657
അക്കൗണ്ട്‌സ് ഓഫിസർ കരാർ നിയമനം
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെയിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ട്‌സ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: aquaculturekerala@yahoo.co.in.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ താത്കാലിക നിയമനം
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. എം.ടെക് (ഐ.ടി)/ എം.സി.എ യും സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 35 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനു മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കണം. seretary@kkvib.org എന്ന ഇ-മെയിലിലും അയയ്ക്കാം.
സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ചെമ്പകനഗറിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ് അവസരം. സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റസിഡൻഷ്യൽ), കേസ് വർക്കർ, സെക്യൂരിറ്റി/ നൈറ്റ് വിമൻ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ജൂലൈ 7 നകം നൽകണം. വെള്ളപേപ്പറിൽ ഫോട്ടോപതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്‌സ്, പൂജപ്പുര-12 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: 0471-2344245.
കരാര്‍ നിയമന നടത്തുന്നു
വനിതാ ശിശുവികസന വകുപ്പിന്റെ കീഴില്‍ തൃശൂര്‍ രാമവര്‍മ്മപുരത്ത് പ്രവര്‍ത്തിക്കുന്ന മഹിളാമന്ദിരം ക്ഷേമസ്ഥാപനത്തിലേയ്ക്ക് മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 7-ാം ക്ലാസ് യോഗ്യതയുള്ളവരും രാത്രിയും പകലും ജോലി ചെയ്യാന്‍ താല്‍പ്പര്യവുമുള്ള 45 വയസിന് താഴെ പ്രായമുള്ള സ്ത്രീകളായിരിക്കണം. പ്രവൃത്തി പരിചയം, 5 കി.മീ ചുറ്റളവിലുള്ളവര്‍ക്ക് മുന്‍ഗണന. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ അപേക്ഷ, ബയോഡേറ്റ എന്നിവയോടൊപ്പം യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ 28ന് രാവിലെ 11.00ന് മഹിളാമന്ദിരത്തില്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. ഫോണ്‍: 04872 328258
അക്കൗണ്ട്‌സ് ഓഫിസർ കരാർ നിയമനം
ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെ യിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ടസ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: aquaculturekerala@yahoo.co.in.
വാക് -ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കാഷ്വല്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് -ഇന്‍ -ഇന്റര്‍വ്യൂ നടത്തുന്നു.
ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം. പത്താം ക്ലാസും ഏതെങ്കിലും ഐ.ടി.ഐ ട്രേഡില്‍ ലഭിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. പ്രതിദിന വേദനം 650 രൂപ.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10 ന് മുന്‍പ് തിരുവല്ലം സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
അറ്റന്റന്റ് നിയമനം
മലപ്പുറം ജില്ലയില്‍ എടവണ്ണ ചാത്തല്ലൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ അറ്റന്റന്റ് ഗ്രേഡ് ll ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ നിയമനം നടത്താന്‍ ജൂണ്‍ 22ന് രാവിലെ 10ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സ്ഥാപന പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സ്വയം തയാറാക്കിയ ബയോഡാറ്റയും സഹിതം അഭിമുഖത്തിന് എത്തണം.
കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ സംയോജിത വികസന വാര്‍ത്താ ശൃംഖല പദ്ധതി പ്രിസം) യുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഒഴിവുള്ള കണ്ടന്റ് എഡിറ്റര്‍ തസ്തികയിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ഥികളില്‍നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസം/ പബ്ലിക് റിലേഷന്‍സ്/ മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ അല്ലെങ്കില്‍ ജേണലിസം / പബ്ലിക് റിലേഷന്‍സ് / മാസ് കമ്മ്യൂണിക്കേഷനില്‍ അംഗീകൃത ബിരുദം. പത്ര, ദൃശ്യമാധ്യമങ്ങളിലോ വാര്‍ത്താ ഏജന്‍സികളിലോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലോ സര്‍ക്കാര്‍ അര്‍ധ- സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പബ്ലിക് റിലേഷന്‍സ് വാര്‍ത്താ വിഭാഗങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. സമൂഹ മാധ്യമങ്ങളില്‍ കണ്ടന്റ് ജനറേഷനില്‍ പ്രവൃത്തിപരിചയം ഉണ്ടാകണം. ഡിസൈനിംഗില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 35 വയസ്സ് (നോട്ടിഫിക്കേഷന്‍ നല്‍കുന്ന തീയതി കണക്കാക്കി)
2022 ജൂലൈ 1ന് രാവിലെ 11 മണിക്ക് പരീക്ഷയും തുടര്‍ന്ന് അഭിമുഖവും നടത്തും. താത്പര്യമുള്ളവര്‍ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന അപേക്ഷ ജൂണ്‍ 28ന് മുമ്പായി കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-20. ഫോണ്‍: 0495 2370225
സിഡിറ്റ് അപേക്ഷ ക്ഷണിച്ചു
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി-ഡിറ്റ്) നടപ്പാക്കി വരുന്ന സ്റ്റേറ്റ് പോര്‍ട്ടല്‍ പ്രൊജക്ടിലേക്ക് സീനിയര്‍ പ്രോഗ്രാമര്‍ (പി.എച്ച്.പി) സീനിയര്‍ പ്രോഗ്രാമര്‍ (ജാവ) എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ജൂണ്‍ 18 ന് വൈകുന്നേരം അഞ്ചിനകം ഓണ്‍ലൈനായി വെബ്‌സൈറ്റായ www.careers.cdit.org /www.cdit.org മുഖേന അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ ഡി.പി.എം.എസ്.യു/ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നു. ഓഫീസ് സെക്രട്ടറി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഓഡിയോളജിസ്റ്റ്, പി.ആര്‍.ഒ. കം ലെയ്‌സണ്‍ ഓഫീസര്‍/ പി.ആര്‍.ഒ, ഡെന്റല്‍ സര്‍ജന്‍, ജെ.പി.എച്ച്.എന്‍/ ആര്‍.ബി.എസ്.കെ നഴ്‌സ് എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐ.ഡി.സഹിതം) സമര്‍പ്പിക്കണം. അപേക്ഷകള്‍ ജൂണ്‍ 24ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ആരോഗ്യകേരളം തൃശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.പരീക്ഷ/ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487-
കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു
കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിൽ ഡിസ്ട്രിക്റ്റ് ഖേലോ ഇന്ത്യാ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ പരിശീലകരെ നിയമിക്കുന്നു. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) നിഷ്‌കർഷിച്ചിട്ടുള്ള (മുൻ ചാമ്പ്യൻമാർ, അത്‌ലറ്റുകൾ) യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തൃശൂർ കുന്നംകുളം ജിബിഎച്ച്എസ്എസിൽ ഒരു ഫുട്‌ബോൾ പരിശീലകന്റെയും കണ്ണൂർ ജിവിഎച്ച്എസ്എസിൽ ഒരു വോളിബോൾ പരിശീലകന്റെയും ഒഴിവാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.gvrsportsschool.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷകൾ ഡയറക്ടർ, കായിക യുവജനകാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695013 എന്ന വിലാസത്തിൽ ജൂൺ 30ന് മുൻപായി ലഭിക്കണം.
ഡേറ്റാ എന്‍ട്രി ഓപ്പര്‍റേറ്റര്‍ ഒഴിവ്
പത്തനംതിട്ട ജനറല്‍ അശുപത്രിയിലേക്ക് എച്ച്എംസി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി ഓപ്പര്‍റേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 01.06.2022ല്‍ 35 വയസ്. യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9497 713 258
വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ കോട്ടയം ജില്ലയിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിൽ (6 മാസത്തേക്ക് താല്ക്കാലികമായി) സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 24നു രാവിലെ 11നു കോട്ടയം വിമൻ പ്രൊട്ടക്ഷൻ ഓഫീസറുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇമെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ
സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറുടെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 28നു വൈകിട്ട് 5 മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും www.ksywb@kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ദൂർദർശൻ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന്, തിരുവനന്തപുരം – 43, ഫോൺ: 0471- 2733139, 2733602.
ആര്‍.ആര്‍.എഫിലേയ്ക്ക് ജീവനക്കാരെ ആവശ്യമുണ്ട്
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കൊടകര ആര്‍.ആര്‍.എഫ് യൂണിറ്റിലേയ്ക്ക് (പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്) രണ്ട് വനിതാ ജീവനക്കാരെ ആവശ്യമുണ്ട്. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരും തൊഴിലുറപ്പ് തൊഴിലാളികളും ഹരിതകര്‍മ്മസേനാംഗങ്ങളും കുടുംബശ്രീ പ്രവര്‍ത്തകരുമായ 20നും 55നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0480-2751462
സിവില്‍ ഡിഫന്‍സ് സേനയില്‍ അവസരം
താനൂര്‍ ഫയര്‍ സ്റ്റേഷന് കീഴില്‍ സിവില്‍ ഡിഫന്‍സ് സേനയുടെ രണ്ടാമത് ബാച്ച് രൂപീകരിക്കുന്നതിന് സ്റ്റേഷന്‍ പരിധിയിലുള്ള സന്നദ്ധ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ശാരീരിക മാനസിക ക്ഷമതയുള്ളവരും 18 വയസ്സ് പൂര്‍ത്തിയായവരുമായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 15 നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും www.cds.fire.kerala.gov.in ല്‍ ലഭിക്കും.
ക്യാമ്പ് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ നടക്കുന്ന കേരള സാങ്കേതിക സർവകലാശാലയുടെ പരീക്ഷാ മൂല്യ നിർണ്ണയ ക്യാമ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റിന്റെ ഒഴിവുണ്ട്. ഡിഗ്രി/ മൂന്നു വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുമായി ജൂൺ 17നു രാവിലെ 10നു കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2300484.
ജൂനിയർ റിസർച്ച് ഫെല്ലോ
കേരള വനഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ്/ ബയോടെക്‌നോളജി/ ഫോറസ്ട്രീ എന്നിവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയത്തിൽ നേടിയ നാഷണൽ ലെവൽ ടെസ്റ്റ് ക്വാളിഫിക്കേഷൻ, സി.എസ്.ഐ.ആർ/യു.ജി.സി-നെറ്റ് അല്ലെങ്കിൽ ഗേറ്റ് എന്നിവയാണ് യോഗ്യത. മോളിക്യൂലാർ ടെക്‌നിക്‌സ്, വനമേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. കാലാവധി ഒരു വർഷം. പ്രതിമാസം 31,000 രൂപ + 8 ശതമാനം എച്ച്.ആർ.എ (ഹോസ്റ്റൽ സൗകര്യം ഉപയോഗിക്കാത്തവർക്ക് മാത്രം) ഫെലോഷിപ്പ് ലഭിക്കും. 2022 ജനുവരി ഒന്നിനു 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.
ഡാറ്റാ എന്‍ട്രി ഒഴിവ്
പ്രധാനമന്ത്രി മാതൃവന്ദന യോജന പദ്ധതിയുടെ അപേക്ഷകള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനായി ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ട ഏതെങ്കിലും കോഴ്‌സ് പൂര്‍ത്തിയാക്കിയ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കാസര്‍കോട് ഐസിഡിഎസ് പരിധിയില്‍ താമസിക്കുന്നവരാവണം. ഡാറ്റാ എന്‍ട്രി ചെയ്യുന്ന ഒരു ഫോമിന് 10 രൂപ വീതം ലഭിക്കും. കൂടിക്കാഴ്ച ജൂണ്‍ 15ന് രാവിലെ 11ന് കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ ഉള്ള ശിശു വികസന പദ്ധതി കാര്യാലയത്തില്‍.
സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ നിയമനം
വയനാട് ജില്ലയില്‍ ജില്ലാ സ്പോര്‍ട്സ് കോര്‍ഡിനേറ്ററെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 17 ന് രാവിലെ 10 ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. വയനാട് ജില്ലയില്‍ ഗവ. സ്‌കൂളുകളില്‍ 5 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ കായികാദ്ധ്യാപകര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള അധ്യാപകര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, പ്രധാന അദ്ധ്യാപകന്റെ സേവന സാക്ഷ്യപത്രം സഹിതം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം.
റിസോഴ്‌സ്‌പേഴ്‌സണ്‍ ഒഴിവ്
കാസര്‍കോട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഖര-ദ്രവ മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് റിസോഴ്‌സ്‌പേഴ്‌സണ്‍മാരെ ആവശ്യമുണ്ട്. യോഗ്യത എഞ്ചിനീയറിംഗ് ബിരുദം. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഓണറേറിയം വ്യവസ്ഥയില്‍ വേതനം നല്‍കും. ജൂണ്‍ 15ന് മുമ്പ് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9995968221, 8281121308
ജോലി ഒഴിവ്
എറണാംകുളം ജില്ലയിലെ കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്റ്റോര്‍ കീപ്പര്‍ തസ്തികയില്‍ ഓപ്പൺ വിഭാഗത്തിനു രണ്ടും ഒബിസി വിഭാഗത്തിനു രണ്ടും സംവരണം ചെയ്ത നാല് സ്ഥിരം ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്‍റിലുളള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്‌ളോമയും ഷിപ്പ് യാര്‍ഡ്/എന്‍ജിനീയറിംഗ് കമ്പനി/ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം/ അര്‍ദ്ധ സര്‍ക്കാര്‍ കമ്പനി/ സ്ഥാപനം എന്നിവയില്‍ എവിടെയെങ്കിലും നാല് വര്‍ഷത്തില്‍ കുറയാതെയുളള സ്റ്റോര്‍ കീപ്പിംഗ് പരിചയം.ശമ്പള സ്‌കെയില്‍ : 23,500 – 77,000 .പ്രായം ജൂൺ ആറ് 2022 ന് 18- 35 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം ) നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂൺ 23- ന് മുമ്പ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍. ഒ .സി ഹാജരാക്കേണ്ടതാണ്. 1960 ലെ ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്‍റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.
ക്യാമ്പ് അസിസ്റ്റന്റ്
പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിൽ കെ.ടി.യു വാല്യൂവേഷൻ ക്യാമ്പിൽ ദിവസവേതന വ്യവസ്ഥയിൽ ഒരു ക്യാമ്പ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഡിഗ്രി അല്ലെങ്കിൽ മൂന്നു വർഷ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം ആണ് യോഗ്യത. ഉദ്യോഗാർഥികൾ 13ന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം.
ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്
കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സിലേയ്ക്ക് ഒരു ഡ്രൈവറുടെ ഒഴിവുണ്ട്. ആംബുലന്‍സ് ഡ്രൈവിംഗിന് നിശ്ചിത യോഗ്യതയുള്ള ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ സ്ഥിര താമസക്കാരായ 22നും 55നും ഇടയില്‍ പ്രായമുള്ള പുരുഷന്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പരിചയസമ്പത്തുള്ളവര്‍ക്കും സാമൂഹ്യസേവനത്തിന് താല്‍പര്യമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. അപേക്ഷകള്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15. ഫോണ്‍: 0480-2751462
മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുവാന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത:- ജനറല്‍/ ബി.എസ്.സി നഴ്‌സിംഗ്, ഡി.സി.എ/ഡി.സി.എയ്ക്ക് തത്തുല്യയോഗ്യത. പ്രവര്‍ത്തി പരിചയം അഭികാമ്യമായ ഒഴിവിന്റെ പ്രായപരിധി 45 വയസ്, ഏക ഒഴിവാണുള്ളത്. ശമ്പളം ദിവസവേതനാടിസ്ഥാനത്തില്‍ 690 രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 15ന് വൈകുന്നേരം അഞ്ചു വരെ.
താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ്, ഡിഎംഇ അംഗീകൃത ബിഎസ്സി ന്യൂറോ ഇലക്ട്രോ – ഫിസിയോളജി (ബിഎസ്സി. ഇപി) ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്നോളജി (ഡിഎന്‍ടി) കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ കോഴ്സിന് ശേഷം ആറ് മാസത്തെ പരിചയം. പ്രായപരിധി 2022 ജനിവരി ഒന്നിന് 18-36. താല്‍പ്പര്യമുള്ളവര്‍ യോഗ്യത , വയസ്സ് , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും , പകര്‍പ്പും സഹിതം 15/06/2022 (ബുധനാഴ്ച) എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളില്‍ രാവിലെ 11.30 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ 10.30 മുതല്‍ 11.30 വരെ മാത്രമായിരിക്കും.
ജോലി ഒഴിവ്
എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് ജൂണ്‍ ഒമ്പതിന് അഭിമുഖം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ്ടു, ഐ.ടി.ഐ (ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍, ഇലക്ട്രോണ്ക്‌സ്), ഡിപ്ലോമ (ഓട്ടോമൊബൈല്‍, മെക്കാനിക്കല്‍,ഇലക്ട്രിക്കല്‍, ഇലക്ട്രോണ്ക്‌സ്) ബിരുദം ബി.ടെക്ക് (ഐ.റ്റി, സി.എസ്, ഓട്ടോമൊബൈല്‍,മെക്കാനിക്കല്‍ ബി.എസ്.സി (ഐ.റ്റി, സി.എസ്, ഫാഷന്‍ ഡിസൈനിംഗ്), ബിരുദാനന്തരബിരുദം. ബി.സി.എ, എം.സി.എ, എം.ബി.എ (ഒഞ) എം.എച്ച്.ആര്‍.എം, എം.എസ്.സി (ഐ.റ്റി, സി.എസ്, ഫാഷന്‍ ഡിസൈനിംഗ്), സി.എ (ഇന്റര്‍), എം.കോം. പ്രായം : 18-40.
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റായും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം ജൂണ്‍ ഒമ്പതിന് രാവിലെ 10.30 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2427494, 0484-2422452.
മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ രാത്രികാല പഠനത്തിന് മേല്‍ നോട്ടം വഹിക്കുന്നതിന് മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ബിരുദവും ബി.എഡുമുള്ള പട്ടികജാതിയില്‍പ്പെട്ട പുരുഷന്‍മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 16ന് (ജൂണ്‍) വൈകിട്ട് അഞ്ചിനകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ജനുവരി 2022 ന് 40 വയസ്സ് കഴിയാത്തവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 2023 വരെയാണ് നിയമനം. വൈകുന്നേരം 4 മുതല്‍ രാവിലെ 8 വരെയാണ് പ്രവൃത്തി സമയം. പ്രതിമാസ 12,000/ രൂപ ഹോണറേറിയം ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ :0484-2422256(ജില്ലാ പട്ടികജാതി ഓഫീസ്)
താല്‍ക്കാലിക നിയമനം
നിലമ്പൂര്‍ ഗവ. ഐ.ടി.ഐയിലെ ട്രെയിനികള്‍ ഉപയോഗിക്കുന്ന ശൗചാലയം ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. നിയമന അഭിമുഖം ജൂണ്‍ എട്ടിന് പകല്‍ 11ന് നടക്കും. ഫോണ്‍: 0493 1222932.
അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഒഴിവ്
തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ലീഗല്‍ ) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനു സംവരണം ചെയ്ത 1 സ്ഥിരം ഒഴിവുണ്ട്. യോഗ്യത നിയമത്തില്‍ ബിരുദാനന്തര ബിരുദം,തൊഴില്‍ കമ്പനി നിയമങ്ങളില്‍ ഏഴു വര്‍ഷത്തില്‍ കുറയാതെയുള്ള സിവില്‍ കോടതിയിലെ പ്രാക്ടീസ് അല്ലെങ്കില്‍ തൊഴില്‍ പരിചയം.നിശ്ചിത യോഗ്യതയുളള തത്പരരായ ഉദേ്യാഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18 ന് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.
ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു
ചാലക്കുടി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസിന് കീഴില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലും, ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും 2022-23 അദ്ധ്യയന വര്‍ഷം ഉണ്ടായേക്കാവുന്ന വാര്‍ഡന്‍, കുക്ക്, ആയ, വാച്ച്മാന്‍, പി.ടി.എസ്., എഫ്.ടി.എസ് തസ്തികകളിലേയ്ക്ക് താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ഉണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20 വയസ് പൂര്‍ത്തിയായിരിക്കണം. വാര്‍ഡന്റെ അടിസ്ഥാന യോഗ്യത പത്താം ക്ലാസ്(ഡിഗ്രി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന), കുക്ക് അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് (ഹോട്ടല്‍ മാനേജ്മെന്റ്/ ഫുഡ് ക്രാഫ്റ്റ് കോഴ്സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന), വാച്ച്മാന്‍, ആയ, പി.ടിഎസ്, എഫ്.ടി.എസ് അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ്. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 8ന് മുന്‍പായി ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്പ്മെന്റ്് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി-680307 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ തസ്തികയ്ക്കും പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഫോണ്‍: 0480-2706100
ഓഫീസ് അസിസ്റ്റന്റ് ഒഴിവ്
സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജ്ജന മിഷന്‍ – കുടുംബശ്രീ തൃശൂര്‍ ജില്ലയില്‍ ജില്ലാമിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള ഓഫീസ് അസിസ്റ്റന്റ് ഒഴിവിലേക്ക് ബിരുദവും കപ്യൂട്ടര്‍ പരിജ്ഞാനവും (മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്) യോഗ്യതയുള്ള കുടുംബശ്രീ കുടുംബാംഗങ്ങളില്‍ നിന്നുള്ള വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമിക്കപ്പെടുന്നതിന് താല്‍പര്യമുള്ള, യോഗ്യതയും പരിചയസമ്പത്തുമുള്ള തൃശൂര്‍ ജില്ലയില്‍ നിന്നുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രായപരിധി 35 വയസ്സ.് വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷ അയയ്‌ക്കേണ്ട വിലാസം – ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, കളക്‌ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, അയ്യന്തോള്‍, തൃശ്ശൂര്‍ 680003. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 15.
വനിതാ വാര്‍ഡന്‍: വാക്ക് -ഇന്‍ ഇന്റര്‍വ്യൂ മെയ് 31 ന്
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ വേങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. ഉയര്‍ന്ന യോഗ്യതയും വാര്‍ഡന്‍ തസ്തികയില്‍ മുന്‍പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പ്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 31 രാവിലെ 10 ന് അതിയന്നൂര്‍ പഞ്ചായത്തില്‍ എത്തണം. പട്ടിക ജാതിയില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി നിയമനം
ഐ.എച്ച്.ആര്‍.ഡിയുടെ എടപ്പാള്‍ നെല്ലിശ്ശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയെ താല്‍ക്കാലികമായി നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത പി.ജി.ഡി.സി.എ, ഡി.ഡി.ടി.ഒ, ഡി.സി.എ, ഐ.ടി.ഐ അല്ലെങ്കില്‍ ബി.എസ്.സി ക്മ്പ്യൂട്ടര്‍ സയന്‍സ് യോഗ്യത ഉണ്ടായിരിക്കണം. നിയമന അഭിമുഖം മെയ് 30ന് രാവിലെ 10.30ന് നടക്കും. താല്‍പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0494 2689655, 8547006802.
താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ (ഓപ്പണ്‍, ഒബിസി എന്നീ വിഭാഗങ്ങളില്‍) കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയുടെ 2 താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ടൈപ്പ് റൈറ്റിംങ്ങില്‍ ഇംഗ്ലീഷിലും മലയാളത്തിലും ഹയര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്, ഷോട്ട് ഹാന്റ് ഇംഗ്ലീഷിലും മലയാളത്തിലും ഉയര്‍ന്ന ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 41 നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 10 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
താൽക്കാലിക ഒഴിവ്
തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിൽ ഹൈസ്‌ക്കൂൾ വിഭാഗത്തിൽ എച്ച്.എസ്.എ മലയാളം, പ്ലംബിംഗ് ഇൻസ്ട്രക്ടർ, ഡ്രോയിംങ് ടീച്ചർ, തയ്യൽ ടീച്ചർ, ആയ, കുക്ക്, മെയിൽ മേട്രൺ, ഫീമെയിൽ മേട്രൺ, നൈറ്റ് വാച്ച്‌മെൻ, എന്നീ തസ്തികയിലും വി.എച്ച്. എസ്.ഇ വിഭാഗത്തിൽ മെയിൽ മേട്രൺ, ഫീമെയിൽ മേട്രൺ, കുക്ക്, സ്ലീപ്പർ കം സ്‌കാവഞ്ചർ, നോൺ വൊക്കേഷണൽ ടീച്ചർ (എന്റർപ്രിനർഷിപ്പ് ഡെവലപ്പ്‌മെന്റ്) എന്നീ തസ്തികകളിലുമുള്ള ഒഴിവുകളിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം മെയ് 25നു രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ നടക്കും. എച്ച്. എസ്.എ മലയാളം തസ്തികയിൽ ബി.എ, ബി.എഡ്, ഡി.എഡ്(എസ്.പി., ബി.എഡ്-എച്ച് 1 കെ.ടെറ്റ് എന്നിവയാണ് യോഗ്യതകൾ. പ്ലംബിംഗ് ഇൻസ്ട്രക്ടർ- എസ്.എസ്.എൽ.സി, ഐ.റ്റി.ഐ., പ്ലംബിംങ് ട്രേഡ്, ഡ്രോയിങ് ടീച്ചർ- എസ്.എസ്.എൽ.സി, ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ), തയ്യൽ ടീച്ചർ- എസ്.എസ്.എൽ.സി, ബാച്ച്‌ലർ ഓഫ് ഫൈൻ ആർട്‌സ് (എച്ച്.ഐ), ആയ- എസ്.എസ്.എൽ.സി, ടീച്ചർ ട്രെയിനിംഗ്, കുക്ക്- 8-ാം ക്ലാസ്, പ്രവൃത്തിപരിചയം, മെയിൽ മേട്രൺ- എസ്.എസ്.എൽ.സി, ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്, നൈറ്റ് വാച്ച്മാൻ- എസ്.എസ്.എൽ.സി, എസ്പീരിയൻസ്, സ്ലീപ്പർ കം സ്‌കാവഞ്ചർ- 8-ാം ക്ലാസ്, നോൺ വൊക്കേഷനൽ ടീച്ചർ (ഇ.ഡി)- എംകോം, ബി.എഡ്, സെറ്റ് എങ്ങിനെയുമാണ് മറ്റു തസ്തികകളിലെ യോഗ്യതകൾ. ഉദ്യോഗാർഥികൾ അസൽ യോഗ്യതാ സർട്ടിഫിക്കറ്റും കോപ്പികളുമായി ഹാജരാകണം.
ഇലക്ട്രീഷ്യനെ നിയമിക്കുന്നു
ത്യശൂർ ജനറൽ ആശുപത്രി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായി ഇലക്ട്രീഷ്യനെ നിയമിക്കുന്നു. മെയ് 25 ന് രാവിലെ 10.30 ന് തൃശൂർ ജനറൽ ആശുപത്രിയിൽ വെച്ചാണ് അഭിമുഖം. യോഗ്യത എസ് എസ് എൽ സി പാസായിരിക്കണം. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ സർട്ടിഫിക്കറ്റ് വേണം. പ്രായം 40 വയസിന് താഴെ. കൂടുതൽ വിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2427778
ഡ്രൈവർ നിയമനം
കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ താത്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് യോഗ്യതയും എൽ. എം. വി ലൈസൻസും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്കാണ് അവസരം . പ്രായം 18 നും 50 നും മധ്യേ. യോഗ്യരായവർക്ക് മെയ് 25 രാവിലെ 9.30 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിലും ഡ്രൈവിംഗ് ടെസ്റ്റിലും പങ്കെടുക്കാവുന്നതാണ്
വിദ്യാഭ്യാസ യോഗ്യത , വയസ്സ്, മെഡിക്കൽ ഫിറ്റ്നസ്, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പഞ്ചായത്ത് പരിധിയിൽ താമ സിക്കുന്നവർക്ക് മുൻഗണ.
ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു
തൃശൂര്‍ ജില്ലയില്‍ ട്രോള്‍ ബാന്‍ കാലയളവില്‍ (ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ) തൃശൂര്‍ ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. റജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികള്‍, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയായവര്‍, പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ കഴിവുളളവര്‍ എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. ലൈഫ് ഗാര്‍ഡായി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതാത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 20 നും 45നും ഇടയ്ക്ക്. താല്‍പ്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം തൃശൂര്‍, അഴിക്കോട് ഫിഷറീസ് സ്റ്റേഷന്‍ കാര്യാലയത്തില്‍ ജൂണ്‍ 1ന് രാവിലെ 11 മണിക്ക് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480-2996090
ഫീമെയിൽ വാർഡൻ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവ്. യോഗ്യത : എസ് എസ് എൽ സി/ തത്തുല്യം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത 3 വർഷത്തെ തൊഴിൽ പരിചയം. പ്രായപരിധി 18 നും 41 നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 7നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
ലൈഫ് ഗാര്‍ഡ് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലയില്‍ ഫിഷറീസ് വകുപ്പ് ജില്ലയില്‍ 2022 വര്‍ഷത്തെ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ്ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലികമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനു മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം .പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സില്‍ നിന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ മെയ് 27നകം ഫോട്ടോ പതിച്ച ബയോഡാറ്റ, ആധാര്‍കാര്‍ഡ് പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, പ്രവൃത്തി പരിചയനം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്‍, കീഴൂര്‍, കാസര്‍കോട് -671317എന്ന വിലാസത്തിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9747558835.
കുക്ക്, ആയ, വാച്ച്മാൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലയില്‍ ചേലക്കര ഗവ.മോഡൽ റസിഡൻഷ്യൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ അധ്യയന വർഷത്തിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, ആയ, വാച്ച്മാൻ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസിയും കെ ജി സി ഇ സർട്ടിഫിക്കറ്റുമാണ്
കുക്ക് തസ്തികയുടെ യോഗ്യത. ഏഴാം ക്ലാസാണ് ആയ തസ്തികയുടെ യോഗ്യത. നഴ്സിംഗ് യോഗ്യത സർട്ടിഫിക്കറ്റും പ്രവൃത്തി പരിചയവുമുള്ളവർക്ക് ആയ തസ്തികയിൽ മുൻഗണന ലഭിക്കും. വാച്ച്മാൻ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ വിമുക്തഭടന്മാരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർ താമസിച്ച് ജോലി ചെയ്യണം.
താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും പേര്, മേൽവിലാസം, ഫോൺനമ്പർ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മെയ് 19ന് ചേലക്കര ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ
അഭിമുഖത്തിന് ഹാജരാകണം. ഓരോ തസ്തികയിലേയ്ക്കും പ്രത്യേകം അപേക്ഷ തയ്യാറാക്കണം. ഫോൺ: 04884 -299185
നിയമന അഭിമുഖം മെയ് 21ന്
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ട്‌സ് മാനേജര്‍, കാഷ്യര്‍, വെയര്‍ ഹൗസ് അസിസ്റ്റന്റ്, ബ്രാഞ്ച് മാനേജര്‍, ഓഫീസ് സ്റ്റാഫ്, സെയില്‍സ് മാനേജര്‍ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 21 രാവിലെ 10നാണ് അഭിമുഖം. എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ബിരുദം യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും പങ്കെടുക്കാം.
അർധസർക്കാർ സ്ഥാപനത്തിൽ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്. മൂന്നു വർഷ പ്രവൃത്തി പരിചയവും എസ്.എസ്.എൽ.സിയുമാണ് യോഗ്യത. 01.01.2022ന് 18-41 നും മധ്യേയായിരിക്കണം പ്രായം. ശമ്പളം പ്രതിമാസം 15,000 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 25 നകം പേര് രജിസ്റ്റർ ചെയ്യണം.
സ്വാതി തിരുനാൾ സംഗീത കോളജിൽ ഒഴിവ്
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളജിലെ ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) തസ്തികകളിൽ താത്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഉദ്യോഗാർഥികൾക്ക് 25ന് രാവിലെ 10 ന് കോളജിൽ ഇന്റർവ്യൂ നടത്തും. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കണം.
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഇന്റര്‍വ്യൂ 21 ന്
ചേവായൂര്‍ സര്‍ക്കാര്‍ ത്വക്ക് രോഗാശുപത്രിയിലെ ഒ.പി. യില്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിനുവേണ്ടി മേയ് 21 രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ള, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്ഥാപനത്തിലെ റിക്രിയേഷന്‍ ഹാളില്‍ എത്തണം. ഫോണ്‍: 0495 2355840.
അപേക്ഷ ക്ഷണിച്ചു
തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍വകലാശാലാ ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ പബ്ലിസിറ്റി സ്ഥാപനത്തിലോ സ്വകാര്യ സ്ഥാപനത്തിന്റെ പബ്ലിസിറ്റി വിഭാഗത്തിലോ പത്ര, ദൃശ്യ മാധ്യമങ്ങളുടേയോ വാര്‍ത്താ ഏജന്‍സിയുടേയോ എഡിറ്റോറിയല്‍ വിഭാഗത്തിലോ ഉള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20നും 40നും മധ്യേ. 89 ദിവസത്തേക്കായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും diothrissur@gmail.com എന്ന മെയിലിലേക്ക് മെയ് 17നകം അയക്കണം.
കെയർ കോ-ഓർഡിനേറ്റർ കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളജിലെ എ.ആർ.ടി സെന്ററിൽ കെയർ കോ-ഓഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മേയ് 17ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കെ.എസ്.എ.സി.എസിനു കീഴിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്.
മതിയായ വിദ്യാഭ്യാസ യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 17ന് 10.30ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ എത്തണം. ഈ ദിവസം അപ്രതീക്ഷിത അവധിയായാൽ അടുത്ത ദിവസത്തേക്ക് ഇന്റർവ്യൂ മാറ്റി നടത്തും.
കടല്‍ സുരക്ഷായാനത്തില്‍ രക്ഷാഭടന്മാരെ നിയമിക്കുന്നു
മലപ്പുറം ജില്ലയില്‍ കേരള ഫിഷറീസ് വകുപ്പ് കടല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഏര്‍പ്പെടുത്തുന്ന യന്ത്രവത്കൃത യാനത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റസ്‌ക്യൂ ഗാര്‍ഡുമാരെ താത്കാലികമായി നിയമിക്കുന്നു. കടലില്‍ നീന്താന്‍ വൈദ്യഗ്ധ്യമുളളവരും നല്ല കായികശേഷിയുളളവരും 20 വയസിന് മുകളില്‍ പ്രായമുളളവരുമായ മത്സ്യത്തൊഴിലാളി യുവാക്കള്‍ക്ക് അപേക്ഷിക്കാം. (രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി) താത്പര്യമുളളവര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച വെള്ള കടലാസില്‍ തയ്യാറാക്കിയ ബയോഡാറ്റയും മറ്റ് യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത ഗവ.ഡോക്ടറില്‍ നിന്നും ലഭ്യമാക്കിയ ഫിസിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 19ന് രാവിലെ 10.15 ന് പൊന്നാനി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടികാഴ്ചയക്ക് ഹാജരാകണം. ഫിഷറീസ് വകുപ്പ് മുഖേന ഗോവ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവര്‍ക്കും മുന്‍പരിചയമുളളവര്‍ക്കും മുന്‍ഗണന നല്‍കും. ഫോണ്‍: 0494 2667428
കുടുംബശ്രീ ബസാറിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ പാട്ടുരായ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ബസാറിലേയ്ക്ക് സൂപ്പര്‍വൈസര്‍ കം അക്കൗണ്ടന്റ്, സെയില്‍സ്‌ഗേള്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സൂപ്പര്‍വൈസര്‍ കം അക്കൗണ്ടന്റ് (ഒഴിവ് – 1) യോഗ്യത : എം കോം/എം.ബി.എ, കമ്പ്യൂട്ടര്‍ – ടാലിയില്‍ പ്രാവിണ്യം. സമാനമേഖലയില്‍ 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം വേണം. പ്രായം (01.01.2022 ന്) 25 നും 45 നും മധ്യേ. ശമ്പളം – പ്രതിമാസം ചുരുങ്ങിയത് 15000/- രൂപ. സെയില്‍സ്‌ഗേള്‍ (പ്രതീക്ഷിത ഒഴിവ് – 1) യോഗ്യത : പ്ലസ് ടു/ തത്തുല്യ യോഗ്യത. പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ടൂവീലര്‍ ഓടിക്കുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പ്രായം (01.01.2022ന്) 25നും 40നും മധ്യേ . ശമ്പളം പ്രതിമാസം 9000 രൂപ
കോര്‍പ്പറേഷന്‍ പരിധിയിലുളള താമസക്കാര്‍ക്കും പുഴക്കല്‍, ഒല്ലൂക്കര ബ്ലോക്ക് പരിധിയിലുളള താമസക്കാര്‍ക്കും മുന്‍ഗണന. രണ്ട് തസ്തികയിലേയ്ക്കും അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബാംഗമോ ആയിരിക്കണം.
വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സി.ഡി.എസിന്റെ സാക്ഷ്യപത്രവും,യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ മെയ് 20ന് വൈകീട്ട് 5.00 മണിക്ക് മുന്‍പ് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കലക്‌ട്രേറ്റ് രണ്ടാം നില, അയ്യന്തോള്‍, തൃശൂര്‍ – 680003 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.
കമ്പനി സെക്രട്ടറി ഒഴിവ്
എറണാകുളം ജില്ലയിലെ സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവുണ്ട്. യോഗ്യത- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം (എ.സി.എസ്), ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം. ശബള സ്‌കെയില്‍: 22360- 37940/. പ്രായപരിധി: 18- 45 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം)
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 20 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു. ഫോണ്‍: എറണാകുളം (0484-2312944).
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വിമുക്തി മിഷനിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനത്തിന് മെയ് 17ന് പകല്‍ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ച നടത്തും. എം.എ, എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 39500 രൂപയാണ് പ്രതിമാസ വേതനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0483 2737857.
ക്ലാർക്ക് താത്കാലിക ഒഴിവ്
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ഒരു ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. 50 വയസിൽ കവിയാത്തവരും (01 മെയ് 2022 ന് ) ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ളവർക്ക് അപേക്ഷിക്കാം. നിയമനം എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും.
വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി – 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471 2320771/2320771.
കരാര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്റെ കൂട്, വണ്‍ഡേ ഹോം എന്നീ സ്ഥാപനങ്ങളിലെ മള്‍ട്ടി ടാസ്‌കിംഗ് ജീവനക്കാരുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസമാക്കിയ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധയായിരിക്കണം. അധിക യോഗ്യതയുള്ളവര്‍, പ്രവൃത്തി പരിചയമുള്ളവര്‍, വകുപ്പിന് കീഴിലുള്ള ഹോമുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ മെയ് 13 ന് മുന്‍പായി ലഭിക്കത്തക്ക വിധം അയക്കണമെന്ന് ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസര്‍ അറിയിച്ചു. വിലാസം-ജില്ലാ വനിതാ ശിശു വികസന ഓഫീസ്, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര, തുരുവനന്തപുരം. ഫോണ്‍- 0471 2969101.
മഹാരാജാസ് കോളേജില്‍ ജോലി ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലാര്‍ക്ക് എന്നീ തസ്തികകളിലേക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെയ് 17-ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ ഹാജരാകണം.
യോഗ്യത: സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍:- അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലക്കേഷന്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിടെക് ബിരുദം. ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. ഓഫീസ് അറ്റന്‍ഡന്റ് പ്‌ളസ് ടു തലത്തില്‍ അല്ലെങ്കില്‍ തത്തുല്യ യോഗ്യത കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഓട്ടോണമസ് കോളേജില്‍ പരീക്ഷാ സെക്ഷനില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. പാര്‍ട്ട് ടൈം ക്‌ളര്‍ക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുളള കമ്പ്യൂട്ടര്‍ പരിഞ്ജാനം.
സോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതി വഴി നടപ്പിലാക്കുന്ന ഓ.ആർ.സി പദ്ധതിയുടെ 2022-23 അധ്യായന വർഷത്തെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദം, രണ്ട് വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തിപരിചയവും പരിശീലന മേഖലയിലെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ബിരുദാനന്തര ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന കുട്ടികളുടെ മേഖലയിൽ പ്രവൃത്തിക്കാനുള്ള കഴിവും അഭിരുചിയും താല്പര്യവുമുള്ള വിദ്യാർഥികൾക്കും അപേക്ഷിക്കാം.
കൈകാര്യം ചെയ്യുന്ന സെഷനുകൾക്കനുസരിച്ച് ഹോണറേറിയം നൽകും. അപേക്ഷകർ ജനനതീയതി, യോഗ്യത, താമസസ്ഥലം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. പ്രായപരിധി 2022 ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്. താൽപര്യമുള്ളവർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ടി.സി.42/1800, opposite LHO SBI, പൂജപ്പുര-695012, തിരുവനന്തപുരം, ഫോൺ: 0471-2345121 എന്ന വിലാസത്തിൽ തപാൽ മുഖേന 12.05.2022 വൈകിട്ട് 5നു മുമ്പായി അപേക്ഷിക്കണം.
മേട്രണ്‍ തസ്തികയിലേക്ക് നിയമനം
എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (വനിത) തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മേട്രണ്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 41 വരെ. നിയമാനുസൃത വയസിളവ് ബാധകം. ഭിന്നശേഷിക്കാരും പുരുഷന്മാരും അര്‍ഹരല്ല.
നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 16ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2422458
വാച്ച്മാൻ നിയമനം
കുന്നംകുളം ഗവ.പോളിടെക്നിക്ക് കോളേജിൽ വാച്ച്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 4ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ:04885 -226581
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഫിസിഷ്യനെയും രാത്രികാല ഒ.പിയിലേയ്ക്ക് രണ്ട് ഡോക്ടർമാരെയും താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ മെയ് 5ന് വൈകിട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട രേഖകൾ സഹിതം സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.
പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കും.
പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30 നുമിടയില്‍. (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും.) വിദ്യാഭ്യാസ യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം.
അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. മെയ് 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ/തപാല്‍മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468-2360462, 8281040524.