തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി കൊല്ലത്ത് വച്ചുനടത്തും. ബംഗളുരു റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിലാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. നംവബര്‍ 15 മുതല്‍ 30 വരെ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ വച്ചായിരിക്കും റിക്രൂട്ട്‌മെന്റ് റാലി (Agnipath Recruitment Rally Kollam).
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളിലുള്ളവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. ഓഗസ്റ്റ് ഒന്നാം തിയതിമുതല്‍ 30 -ാം തിയതി വരെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഔദ്യോഗിക വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം: Click Here.
അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്‌നിക്കല്‍, അഗ്നിവീര്‍ ട്രേഡ്‌സ്‌മെന്‍ പത്താം ക്ലാസ് പാസ്, അഗ്നിവീര്‍ എട്ടാം ക്ലാസ്, അഗ്നിവീര്‍ ക്ലര്‍ക്ക് / സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍ എന്നീ വിഭാഗങ്ങളിലേക്കാണ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. പ്രായം, വിദ്യാഭ്യാസ യോഗ്യത, തുടങ്ങിയ മാനദണ്ഡങ്ങളെപ്പറ്റി കൂടുതല്‍ അറിയിപ്പുകള്‍ ഓഗസ്റ്റ് ഒന്നാം തിയതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. രജിസ്റ്റര്‍ ചെയ്തവരുടെ അഡ്മിറ്റ് കാര്‍ഡുകള്‍ നവംബര്‍ 1 മുതല്‍ അവരവരുടെ മെയിലിലേക്ക് അയക്കുന്നതായിരിക്കും.