​വിദ്യാര്‍ഥിയെ സഹപാഠികള്‍ തീയിട്ടു

​വിദ്യാര്‍ഥിയെ സഹപാഠികള്‍ തീയിട്ടു

പാരമ്ബര്യ ഗോത്ര ഭാഷയില്‍ സംസാരിച്ചതിന് മെക്സിക്കന്‍ സ്കൂള്‍ വിദ്യാര്‍ഥിയെ സഹപാഠി തീയിട്ടു. 14 കാരനായ ജുവാന്‍ സമോരാനോക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മെക്സി​കോയിലെ ക്വറെറ്ററോ സ്റ്റേറ്റിലാണ് സംഭവം.

ജുവാന്റെ സീറ്റില്‍ രണ്ട് സഹപാഠികള്‍ മദ്യം ഒഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അതറിയാതെ സീറ്റിലിരുന്ന ജുവാന്റെ ട്രൗസര്‍ നനയുകയും കുട്ടി ഇക്കാര്യം ചോദ്യം ചെയ്യുകയും ​ചെയ്തു. ഇതേ തുടര്‍ന്ന് സഹപാഠികള്‍ ജുവാനെ തീയിടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥി ആശുപ​ത്രിയില്‍ ചികിത്സയിലാണ്. ​

പാരമ്പര്യ ഗോത്രസമൂഹമായ ഓട്ടോമി വിഭാഗത്തിലെ അംഗമായതിനാല്‍ കുട്ടി പലതവണ പ്രതികളില്‍ നിന്ന് അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് കുടുംബ വക്കീല്‍ പറയുന്നു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ സ്കൂള്‍ അധികൃതര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

മെക്സികോയിലെ 3,50,000 ഓളം വരുന്ന ജനസംഖ്യയില്‍ 12ലേറെ പാരമ്ബര്യ ഗോത്രങ്ങളുണ്ട്. അവയിലൊന്നാണ് ഒട്ടോമി. ജുവാന്റെ മാതൃഭാഷയാണ് ഒ​ട്ടോമി ഭാഷ. എന്നാല്‍ അത് സംസാരിക്കുമ്ബോള്‍ ഉണ്ടാകുന്ന അവഹേളനം മൂലം ഒട്ടോമി സംസാരിക്കാന്‍ ജുവാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. അധ്യാപിക പോലും ജുവാനുനേരെ വംശീയാധിക്ഷേപം നടത്തിയട്ടുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ ക്വറെറ്ററോ പ്രൊസിക്യൂട്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet