എന്താണ് ഹോം ലോൺ ഇൻഷുറൻസ് | Home Loan Insurance - Malayalam

എന്താണ് ഹോം ലോൺ ഇൻഷുറൻസ് | Home Loan Insurance - Malayalam

 


എല്ലാവരും ഒരു വീട് വയ്ക്കുന്നത് അവരുടെ ഏറ്റവും വലിയ സ്വപ്നം യഥാർഥ്യമാക്കുവാൻ വേണ്ടിയാണ്. ഇത്തരത്തിൽ നമ്മുടെ മനസ്സിലുള്ള വീട് യഥാർഥ്യമാക്കുവാൻ ശ്രമിക്കുമ്പോൾ  ഒരു ഹോംലോൺ എടുക്കുന്നതും തെറ്റൊന്നുമല്ല. ലോണുകളുടെ കാര്യത്തിൽ ഏറ്റവും നല്ല ലോൺ എന്ന് സാമ്പത്തിക വിദഗ്‌ദ്ധർ വിശേഷിപ്പിക്കുന്നതും  ഹോം ലോണുകളെയാണ്. അതിനുള്ള കാരണം കുറഞ്ഞ പലിശയും ഇരുപതോ മുപ്പത്തോ വർഷം കൊണ്ട് അടച്ചു തീർത്താൽമതി എന്നുള്ള കാലാവധിയും തന്നെയാണ് .എന്നാൽ ലോൺ എടുത്തയാൾ ലോൺ കാലാവധി തീരുന്നതിനുമുൻപ് മരണപ്പെട്ടാൽ നമ്മുടെ കുടുംബത്തിന്റെ അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?  ലോൺ കാലാവധിയ്ക്ക് മുൻപ് മരണപ്പെട്ടാൽ വീട്ടിലെ മറ്റുള്ളവർക്ക് ഈ ലോൺ തീർച്ചയായും വലിയൊരു ബാധ്യതയായി തീരുമെന്നകാര്യത്തിൽ സംശയമില്ല. അടയ്ക്കാൻ ബാക്കിയുള്ള തുക വീട്ടുകാർ അടയ്‌ക്കേണ്ടതായി വരും അല്ലെങ്കിൽ വീടും സ്ഥലവും ബാങ്കുകാർ ജപ്തി ചെയ്തു കൊണ്ട് പോകും ഇത് രണ്ടും കേരളത്തിൽ ഇഷ്ടംപോലെ നടക്കുന്നുമുണ്ട്. ഇനി ലോൺ എടുത്തയാൾക്ക് പെട്ടന്ന് ഒരു അപകടം ഉണ്ടായി ജോലിയും നഷ്ടപ്പെട്ടു വീട്ടിൽ കിടക്കേണ്ട സാഹചര്യം ഉണ്ടായാലോ അയാൾക്ക് ലോൺ അടയ്ക്കാനുള്ള വരുമാനവും ഉണ്ടാവില്ല വീടും നഷ്ടപ്പെടും. അപ്പോൾ ഒരു വീട് വയ്ക്കാൻ ആഗ്രഹം മനസ്സിലുള്ളവരോ വീടിനുവേണ്ടി ലോൺ എടുക്കാൻ ശ്രമിക്കുന്നവരോ ഈ വീഡിയോ കാണുകയാണെങ്കിൽ ഈ വീഡിയോയിൽ പറയുന്ന ഹോം ലോൺ  ഇൻഷുറൻസിനെ കുറിച്ച് വളരെ വെക്തമായി മനസ്സിലാക്കിയിട്ടുവേണം ഹോംലോൺ എടുത്ത് വീട് പണി തുടങ്ങുവാൻ. അല്ലെങ്കിൽ നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വീട് വയ്ക്കുന്നതിനു വേണ്ടി ലോൺ എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ അവരോട്  ഇവിടെ നിന്നും മനസ്സിലാക്കുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കുക.


         സാധാരണ നമ്മൾ ഒരു  Term ഇൻഷുറൻസ് പോളിസി എടുക്കുന്നത്.  നമ്മൾ മരണപ്പെട്ടാൽ നമ്മളെ ആശ്രയിച്ച് കഴിയുന്നവർക്ക് സാമ്പത്തികമായി ഒരു ബാധ്യതയും ഉണ്ടാകരുത് എന്നുള്ള മുൻകരുതലിനു വേണ്ടിയാണെന്നത് നമുക്കറിയാവുന്നതാണ്. മരണപ്പെട്ടാൽ വലിയൊരുതുക വീട്ടുകാർക്ക് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ലഭിക്കുകയും നമ്മുടെ ഇതുവരെയുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കുവാനും വീട്ടിലുള്ളവർക്ക് കുറച്ചുകാലം മുന്നോട്ടു പോകുന്നതിനുള്ള പണം അതിലൂടെ ലഭിക്കുകയും ചെയ്യുന്നു. അതുപോലെ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നവരും.. പെട്ടെന്നൊരു രോഗം വന്ന് നമ്മൾ ആശുപത്രിയിലായി കഴിഞ്ഞാൽ നമുക്ക് ചികിത്സയ്ക്കുള്ള പണം ലഭിക്കുന്നതിന് വേണ്ടിയിട്ടാണ്. ആശുപത്രിചികിത്സ ഒരു ബാധ്യത ആകാതിരിക്കുവാനാണ് നമ്മൾ ഹെൽത്ത് ഇൻഷുറൻസ് എടുക്കുന്നതും. ഇതുപോലെ നമ്മൾ വയ്ക്കുന്ന വീടിന് വേണ്ടി ലോൺ എടുത്ത ആൾ ലോൺ അടച്ച് തീരുന്നതിനു മുൻപ് മരണപ്പെട്ടാൽ  നമ്മൾ ഒരു ഹൗസിംഗ് ലോൺ ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ മരണപ്പെട്ട ആളിന്റെ നോമിനിയായ ബന്ധുക്കൾ ഇൻഷുറൻസ് കമ്പനിയിൽ ക്ലെയിം ചെയ്തു കഴിഞ്ഞാൽ നമ്മൾ എത്ര രൂപയാണ് ബാക്കി ബാങ്കിൽ അടയ്ക്കാൻ ഉള്ളത് ആ തുക മുഴുവൻ ഇൻഷുറൻസ് കമ്പനി ബാങ്കിന് നൽകും. വീടിന്റെ ലോൺ ബാധ്യതയിൽ നിന്നും വീട്ടുകാർ രക്ഷപ്പെടുകയും ചെയ്യും അതുപോലെ ലോൺ കാലാവധിയ്ക്ക് മുൻപ് എന്തെങ്കിലും പ്രകൃതി ദുരന്തമോ അല്ലെങ്കിൽ എങ്ങനെ എങ്കിലും നമ്മുടെ വീടിന് കേടുപാടുകൾ ഉണ്ടായാലും അതിനുള്ള തുകയും ഇൻഷുറൻസ് കമ്പനി നൽകുന്നതാണ്.  ഇതാണ് ഹോംലോൺ ഇൻഷുറൻസ് എന്ന് പറയുന്നത്.


 



            ഇവിടെ നിങ്ങൾക്ക് വരുന്ന പ്രധാന സംശയം ഞാൻ പറയാം. ലോൺ എടുക്കുന്നത് ഒരു ബാധ്യതയാണല്ലോ അപ്പോൾ എല്ലാമാസവും ലോൺ തിരിച്ചടവിനു നല്ലൊരു തുക ആവശ്യമുമാണ്. അതിനോടൊപ്പം ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം കൂടെ വരുമ്പോൾ നമുക്ക് വലിയൊരു തുക എല്ലാമാസവും അടയ്‌ക്കേണ്ടതായിട്ട് വരോമല്ലോ? . അതിനുള്ള ഉത്തരംപറയാം.  ഒന്നാമതായി ലോൺ എടുക്കുമ്പോൾ തന്നെ ലോൺ കാലാവധി കണക്കാക്കി ഇൻഷുറൻസ് ഒറ്റ പ്രീമിയമായി അടക്കാവുന്നതാണ്. അത്  പ്രയാസമായിട്ട് തോന്നുകയാണെങ്കിൽ മറ്റൊരു ഓപ്ഷൻ നിങ്ങൾക്ക് തെരെഞ്ഞെടുക്കാം.  ഉദാഹരണത്തിന് നിങ്ങൾ 50 ലക്ഷം രൂപ ഹോം ലോൺ എടുക്കുന്നു എന്ന് വിചാരിക്കുക അപ്പോൾ ഇൻഷുറൻസ് പ്രീമിയം വരുന്നത് ഏകദേശം 2 ലക്ഷം രൂപ ആയിരിക്കും. ആ തുക കൂടെ ചേർത്ത് 52 ലക്ഷം രൂപയായി ലോൺ എടുത്തിട്ട് മാസം തോറും ലോൺ അടയ്ക്കാനുള്ള EMI യുമായി ക്ലബ്‌ ചെയ്ത് അടച്ചുപോകുക. ലോൺ തരുന്ന സ്ഥാപനങ്ങൾ മിക്കവയും അത് ചെയ്ത് തരുന്നതുമാണ്. അതാകുമ്പോൾ വലിയ ബാധ്യത നിങ്ങൾക്ക് ഉണ്ടാവില്ല. ഇപ്പോൾ മിക്ക ബാങ്കുകളും ഹോം ലോൺ എടുക്കുന്ന സമയത്ത് നിങ്ങളോട് ഹോം ലോൺ,  ഇൻഷുറൻസ് ചെയ്യാൻ പറയുന്നതാണ്. ചില ധനകാര്യ സ്ഥാപനങ്ങൾ ലോൺ തരുന്നതിനോടൊപ്പം തന്നെ ലോൺ ഇൻഷുറൻസ് കൂടെ തരുന്നുണ്ട്. എന്ന് പറഞ്ഞ് നിർബന്ധമായും ഇൻഷുറൻസ് എടുക്കണം എന്നൊന്നും സർക്കാർ നിയമമൊന്നുമില്ല. പക്ഷേ ബാങ്കുകൾ അവരുടെ സേഫ്റ്റിക്ക് വേണ്ടി അവരുടെ പണം തിരിച്ച് സുരക്ഷിതമായി കിട്ടുന്നതിനുവേണ്ടി ഹോം ലോൺ ഇൻഷുറൻസ് പോളിസി എടുക്കുവാൻ പറയാറുണ്ട്. തീർച്ചയായിട്ടും അത് നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത് .


 



നമുക്ക് LIC പോളിസിഉണ്ട്.ഹെൽത്ത് ഇൻഷുറൻസ് ഉണ്ട്. അങ്ങനെയാണെങ്കിൽ ഹോം ലോൺ ഇൻഷുറൻസ് എടുക്കേണ്ടതിന്റെ ആവശ്യമുണ്ടോ?


         നമുക്കൊരു ഇൻഷുറൻസ് പോളിസി ഉള്ളപ്പോൾ മരണപ്പെടുകയാണെങ്കിൽ നമ്മുടെ കുടുംബത്തിന് നമ്മുടെ ബാധ്യതകൾ തീർക്കുവാൻ നല്ലൊരു തുക ലഭിക്കുന്നതാണ്. അപ്പോൾ ആ തുക ഉപയോഗിച്ച് ഹൗസിംഗ് ലോണിന്റെ ബാധ്യത തീർത്താൽ പോരെ എന്നൊരു സംശയം നിങ്ങൾക്കുണ്ടാകും. തീർച്ചയായും തീർക്കാൻ സാധിക്കും. പക്ഷേ ഇവിടെ സംഭവിക്കുന്നത്. വീടിന്റെ ലോൺ പൂർണമായും അടച്ച് തീർന്നു കഴിഞ്ഞാൽ പിന്നെ ഇൻഷുറൻസ് തുകയിൽ ബാക്കിയൊന്നും ഉണ്ടാവില്ല. ലോണിന്റെ ബാധ്യത തീർന്നു അത് ശരിയാണ് പക്ഷേ. മരണപ്പെട്ട ആളിന് മറ്റെന്തെങ്കിലും കടം ഉണ്ടെങ്കിൽ അത് തീർക്കുവാനോ. പ്രിയപ്പെട്ട ആളുടെ മരണത്തിനുശേഷം കുടുംബാംഗങ്ങൾക്ക് കുറച്ചുകാലത്തേക്ക് എങ്കിലും ജീവിക്കുന്നതിനുള്ള സമ്പാദ്യവും എല്ലാം ഹൗസിംഗ് ലോൺ അടച്ച് നഷ്ടമാവാനും സാധ്യതയുണ്ട്. എന്നാൽ ഹൗസിംഗ് ലോൺ ഇൻഷുറൻസ് ഉണ്ടെങ്കിൽ  ഹൗസിംഗ് ലോൺ ബാധ്യത ഇൻഷുറൻസ് കമ്പനിയിൽ വീട്ടുകാർ ക്ലെയിം ചെയുമ്പോൾ ലോൺ എന്നന്നേക്കുമായി ഒഴിഞ്ഞു പോകുന്നു . എൽഐസിയിൽ നിന്നും കിട്ടുന്ന പണം ഉപയോഗിച്ച് വീട്ടുകാർക്ക് മറ്റു ബാധ്യതകൾ ഉണ്ടെങ്കിൽ അത് തീർക്കുവാനോ അല്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കാവുന്നതാണ്.  അപ്പോൾ തീർച്ചയായും എൽഐസി ഉള്ളവരും വീട് വയ്ക്കുന്നുണ്ടെങ്കിൽ ഹോംലോൺ ഇൻഷുറൻസ് ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്.


 



ലോൺ ഒരാൾക്ക് ബാധ്യതയാകില്ല ലോൺ കൃത്യമായി അടച്ചു തീർക്കും എന്ന് ഉറപ്പുള്ളവർ ഹോം ലോൺ ഇൻഷുറൻസ് ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടോ?


            ഒരാൾ 12000 രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തു എന്ന് വിചാരിക്കുക അയാൾക്ക് ഒരു വർഷത്തിൽ യാതൊരു രോഗവും വന്നില്ല എങ്കിൽ തീർച്ചയായും അയാളുടെ 12,000 രൂപ നഷ്ടപ്പെടും. ഇനി അയാൾക്ക് ഒരു രോഗം വന്നാലോ രണ്ടോ മൂന്നോ ലക്ഷം രൂപ ചെലവാകുന്നിടത്ത് 12000 രൂപ കൊണ്ട്. നമുക്ക് സംഭവിക്കേണ്ടിയിരുന്ന വലിയൊരു സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷപ്പെട്ടു എന്ന് തന്നെ പറയാം. തീർച്ചയായും ഒരാൾ ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ അയാൾ രോഗം വരണം രണ്ടു മൂന്നു ലക്ഷം രൂപയുടെ പോളിസി ഉപയോഗിക്കണം എന്ന് കരുതിയിട്ടല്ല പോളിസി എടുക്കുന്നത്.രോഗം വരാതിരുന്നാൽ അത് അത്രയും നല്ലത് എന്ന് വിചാരിക്കുക. അതുപോലെ തന്നെയാണ് ഹോം ലോൺ ഇൻഷുറൻസ്. നമ്മൾ ഹോം ലോൺ ഇൻഷുറൻസ് എടുക്കുന്നത് ഒന്നോ രണ്ടോ ലക്ഷം രൂപയുടെ ഒരു പ്രീമിയം കൊണ്ടായിരിക്കും. ഏതെങ്കിലും സാഹചര്യത്തിൽ നമ്മൾ മരണപ്പെടുകയും വീട്ടുകാർക്ക് ആ ലോൺ അടയ്ക്കാൻ കഴിയാതെയും വന്നാൽ 20 ലക്ഷത്തിനോ 30 ലക്ഷത്തിനൊ എടുത്ത ഒരു ലോൺപലിശ ഉൾപ്പടെ വർഷങ്ങൾ കഴിയുമ്പോൾ 60 ലക്ഷമോ എഴുപത് ലക്ഷത്തിന്റെയോ ബാധ്യതയായി മാറാറുണ്ട്. ഇത് നമ്മുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും താങ്ങാവുന്നതായിരിക്കില്ല അവരുടെ ജീവിതം തന്നെ നമ്മൾ എടുത്ത ലോൺ കാരണം തകർന്നു പോകുവാനും സാധ്യതയുണ്ട്. അതിനാൽ ഒരു ജീവിതകാലം മുഴുവൻ ഉള്ള ഹൗസിംഗ് ലോൺ എടുക്കുന്നവർ തീർച്ചയായും ഹോം ലോൺ ഇൻഷുറൻസ് ചെയ്യണം എന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.


നിങ്ങളുടെ ഹോം ലോൺ എങ്ങനെ ഇൻഷ്വർ ചെയ്യാം.?


                 നിങ്ങൾ ഒരു ഹോം ലോണിന് അപേക്ഷിക്കുമ്പോൾ ആ ധനകാര്യ സ്ഥാപനത്തിൽ തന്നെ നിങ്ങളുടെ ലോൺ ഇൻഷുറൻസ് ചെയ്യുവാൻ ആവശ്യപ്പെടാം അല്ലെങ്കിൽ അവർ പറയുന്ന പ്രിമീയം കൂടെ നൽകാം. അല്ലായെങ്കിൽ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട്  നിങ്ങളുടെ എടുക്കാൻ പോകുന്ന ലോണിന്. ഇൻഷുറൻസ് എടുക്കാവുന്നതാണ്. ലോൺ എടുക്കുന്ന സ്ഥാപനത്തിൽ നിന്നും ഇൻഷുറൻസ് എടുക്കുന്നതിനേക്കാളും നല്ലത് നമ്മൾ മറ്റേതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഹോം ലോൺ പോളിസി എടുക്കുന്നതായിരിക്കും.. കാരണം അവിടെ ഹോം ലോൺ പോളിസികളുടെ നിരവധി സ്കീമുകൾ തന്നെ ഉണ്ടാകും നമുക്ക് അതിൽ നിന്നും കുറഞ്ഞ പ്രീമിയം ഉള്ളതും എന്നാൽ കൂടുതൽ സവിശേഷതകൾ ഉള്ളതുമായ പോളിസികൾ തിരഞ്ഞെടുക്കാം ഉദാഹരണത്തിന്. ഹോം പ്രൊട്ടക്ഷൻ പോളിസിയും ഹോം ലോൺ ഇൻഷുറൻസ് പോളിസിയും ചേർന്നുവരുന്ന ഒരു പോളിസി എടുക്കുന്നതാവും നല്ലത്. ഇപ്പോൾ ഓൺലൈൻ ആയിട്ടും ഇത്തരത്തിലുള്ള പോളിസികൾ ലഭ്യമാണ്. ഗൂഗിളിൽ സെർച്ച് ചെയ്താൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. എന്നിരുന്നാലും നിങ്ങൾ ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ പോയി എടുക്കുന്നതാവും ഏറ്റവും നല്ലത്.


നികുതി ആനുകൂല്യങ്ങൾ


            ആദായനികുതി നിയമം 1961-ലെ സെക്ഷൻ 80 സി പ്രകാരം നികുതി നൽകേണ്ട വരുമാനത്തിൽ നിന്ന് 1.5 ലക്ഷംവരെ  കുറയും. ഈ കിഴിവ് ടേം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് ലഭ്യമാണ്, ഇത് tax കൊടുക്കുന്നവർക്ക് നികുതി ബാധ്യത കുറയ്ക്കുന്നു. ഹോം ലോൺ ഇൻഷുറൻസിന്റെ പ്രീമിയം ഹോം ലോണിൽ ചേർത്തിരിക്കുന്നതിനാൽ, സെക്ഷൻ 80 സി പ്രകാരം ഇത് അതേ നികുതി ആനുകൂല്യങ്ങൾ നൽകുന്നു.


              ഹോം ലോൺ ഇൻഷുറൻസ് എന്താണെന്നും അത് എടുക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചും നിങ്ങൾക്ക് തീർച്ചയായും മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.


keywords : Info , Internet , Tech , Bank , Insurance , Finance

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet