സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം ജില്ലകളിലെ കളക്ടര്‍മാര്‍ കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.