നമ്മൾ എപ്പോഴും ഒരു പ്രധാന രേഖയായി ഉപയോഗിക്കുന്ന രേഖയാണ് നമ്മുടെ SSLC സർട്ടിഫിക്കറ്റ്. എങ്കിൽ കൂടിയും പലപ്പോഴും പല തരത്തിൽ ഉള്ള തെറ്റുകൾ SSLC സർട്ടിഫിക്കറ്റിൽ വരാറുണ്ട്.
തെറ്റ് വന്നുകഴിഞ്ഞാൽ അത് തിരുത്താൻ വളരെയധികം പ്രയാസമാണ് എന്നതുകൊണ്ടുതന്നെ പലപ്പോഴും ആരും അത് തിരുത്താൻ ശ്രമിക്കാറുമില്ല. എന്നാലിപ്പോൾ കാലം മാറി എളുപ്പത്തിൽ ഇത്തരത്തിൽ സംഭവിക്കുന്ന ചെറിയ തെറ്റുകൾ പരീക്ഷ ഭവൻ മാനേജ്‌മന്റ് സിസ്റ്റം ഓൺലൈൻ സർവ്വിസ് വഴി ഓൺലൈനായി തന്നെ തിരുത്താവുന്നതാണ്. എങ്ങിനെയാണ് ഓൺലൈനായി തെറ്റുകൾ തിരുത്തുന്നത് എന്നത് പരിശോധിക്കാം
അപേക്ഷിക്കേണ്ട വിധം
Step 1: www.keralapareekshabhavan.in എന്ന വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.
Step 2: ഓൺലൈൻ സേവനങ്ങൾ എന്നുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
Step 3: അപ്പോൾ നിങ്ങൾക്ക് എല്ലാ ഓപ്ഷനുകളും കാണാൻ സാധിക്കും, അതിൽ സർട്ടിഫിക്കറ്റ് തിരുത്തലുകൾ ക്ലിക്ക് ചെയ്യുക