പുരുഷന്മാരെ പോലെയല്ല സ്ത്രീകൾ. അവർക്ക് എപ്പോഴും മേൽ വസ്ത്രങ്ങൾ പോലെ തന്നെ പ്രധാനമാണ് അടിവസ്ത്രങ്ങളും. അതിപ്പോൾ പകലായാലും രാത്രി ആയാലും ഒട്ടുമിക്ക സ്ത്രീകളും അടിവസ്ത്രങ്ങൾ ധരിച്ചിരിക്കും.
അതേസമയം രാത്രിയിൽ പൊതുവേ അടിവസ്ത്രങ്ങൾ ധരിച്ച് കിടക്കുന്നത് നല്ലതന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദർ പറയുന്നത്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. അടിവസ്ത്രങ്ങൾ ധരിക്കാതെ കിടക്കുന്നത് മൂലമുണ്ടാകുന്ന ചില ഗുണങ്ങളെക്കുറിച്ച് ആണ് ഇവിടെ പറയുന്നത്.
യീസ്റ്റ് ഇൻഫെക്ഷൻ പോലെയുള്ള ഇൻഫക്ഷനിൽ നിന്നും രക്ഷനേടാൻ അടിവസ്ത്രം ഉപേക്ഷിക്കുന്നത് നല്ലതാണത്രെ. ചൊറിച്ചിൽ ഈസ്റ്റ് ഇൻഫെക്ഷൻ തുടങ്ങിയവയൊക്കെ പൂർണമായും മാറ്റുവാൻ ഇത് വളരെ നല്ലൊരു രീതിതന്നെയാണ്. അതുപോലെതന്നെ സ്വകാര്യ ഭാഗങ്ങളിലെ കറുപ്പ് കുറയ്ക്കാനും രാത്രിയിൽ അടി വസ്ത്രങ്ങൾ ധരിക്കാതിരിക്കുന്നത് നല്ലതാണ്. വായുസഞ്ചാരം ഉണ്ടാക്കുവാനും സഹായിക്കുന്നുണ്ട്.
ദുർഗന്ധം ഇല്ലാതാക്കുവാനും അടിവസ്ത്രങ്ങൾ രാത്രിയിൽ ഉപയോഗിക്കാതിരിക്കുന്നത് വളരെയധികം സഹായിക്കുന്നുണ്ട്. മൂത്രത്തിന്റെ അംശമോ മറ്റോ അടിവസ്ത്രങ്ങളിൽ ആയിട്ടുണ്ടെങ്കിൽ വലിയ തോതിലുള്ള ദുർഗന്ധം ഉണ്ടാകുവാനുള്ള സാഹചര്യം ആണ് വരുന്നത്. അതുകൊണ്ടുതന്നെ രാത്രിയിൽ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതിരുന്നാൽ ദുർഗന്ധം ഒഴിവാക്കാൻ സാധിക്കും. ഇൻഫെക്ഷൻ പോലുള്ള പ്രശ്നങ്ങൾ തടയാൻ സാധിക്കും.
രാത്രിയിൽ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതു മൂലം അമിതമായ ചൂട് സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരത്തിലുള്ള പ്രശ്നങ്ങളൊക്കെ കുരുക്കൾ വരുന്നതിന് കാരണം ആകാറുമുണ്ട്. അതൊക്കെ ഒഴിവാക്കുവാൻ രാത്രിയിൽ അടിവസ്ത്രം ഉപേക്ഷിക്കുന്നതുകൊണ്ട് സാധിക്കും. അതുപോലെ തന്നെ രക്തയോട്ടം ഉണ്ടാകുന്നതിനും ഇത് വളരെയധികം സഹായിക്കും.
പകൽ സമയത്തു ധരിക്കുന്നതു പോലെ തന്നെ രാത്രിയിലും ഫിറ്റ് ആയി ബ്രാ ധരിച്ചു കിടക്കുകയാണ് എങ്കിൽ അത് ഒട്ടും നല്ലതല്ല എന്നാണ് പറയുന്നത്. രാത്രിയിൽ ബ്രാ ധരിച്ച് കിടക്കുന്നത് ക്യാൻസർ പോലുള്ള അസുഖങ്ങളിലേക്ക് എത്തിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. സ്തനങ്ങളിൽ ഫംഗസ് ബാധ ഉണ്ടാക്കുവാനും രാത്രിയിൽ ബ്രാ ധരിക്കുന്നത് കാരണമാവാറുണ്ട്.
അതുകൊണ്ടുതന്നെ രാത്രിയിൽ സ്ത്രീകൾ അടിവസ്ത്രം ധരിച്ചു കിടക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്.