പുറത്തിറങ്ങിയ ശേഷം നീ അത് ചെയ്തില്ലെങ്കിൽ താൻ മരിക്കുമെന്ന് ബ്ലെസ്ലി, ഈശ്വരാ എല്ലാം കൈവിട്ട് പോകുന്നു, ഞെട്ടിവിറച്ച് ബിഗ് ബോസ്സ്, ദിൽഷ നൽകിയ മറുപടി കണ്ടോ?

പുറത്തിറങ്ങിയ ശേഷം നീ അത് ചെയ്തില്ലെങ്കിൽ താൻ മരിക്കുമെന്ന് ബ്ലെസ്ലി, ഈശ്വരാ എല്ലാം കൈവിട്ട് പോകുന്നു, ഞെട്ടിവിറച്ച് ബിഗ് ബോസ്സ്, ദിൽഷ നൽകിയ മറുപടി കണ്ടോ?


ഇത്തവണത്തെ ബിഗ് ബോസ്സിൽ ദിൽഷയോട് പ്രണയം പറഞ്ഞവരാണ് റോബിനും ബ്ലെസ്ലിയും. രണ്ടുപേരോടും സൗഹൃദമല്ലാതെ മറ്റൊന്നും തോന്നിയിട്ടില്ലെന്നാണ് ദിൽഷ മറുപടി കൊടുത്തത്. പക്ഷെ റോബിനോട് ഉള്ളിന്റെ ഉള്ളിൽ ദിൽഷയ്ക്ക് പ്രണയമുണ്ടെന്നാണ് ആരാധകർ പറയുന്നത്.

കാരണം റോബിൻ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടത് ദിൽഷയായിരുന്നു. കൂടാതെ ഫൈനൽ ഫൈവ് വരെ എത്താനുള്ള യോ​ഗ്യത റോബിനുണ്ടായിരുന്നുവെന്നും ദിൽഷ പറയാറുണ്ട്. ബ്ലെസ്ലി പ്രണയം പറഞ്ഞപ്പോൾ സഹോദരനായിട്ടല്ലാതെ മറ്റൊരു രീതിയിലും ബ്ലെസ്ലിയെ കാണാനാകില്ലെന്നാണ് ദിൽഷ പറഞ്ഞത്. മാത്രമല്ല പലപ്പോഴും നീ എനിക്ക് സഹോദരനെപ്പോലെയാണെന്നും ദിൽഷ പറയാറുണ്ട്. എന്നാൽ ബ്ലെസ്ലി ഇപ്പോഴും ദിൽഷയോട് ഉള്ളിൽ പ്രണയം കൊണ്ടുനടക്കുന്നുണ്ട്. അത് ഇടയ്ക്കിടെ ദിൽഷയോട് പറയുകയും ചെയ്യും.

കഴിഞ്ഞ ദിവസം തനിക്ക് ട്രോഫിയൊന്നും വേണ്ടെന്നും ദിൽഷ മാത്രം മതിയെന്നും ബ്ലെസ്ലി പറഞ്ഞിരുന്നു. എന്നാൽ കുറച്ച് സമയങ്ങൾക്ക് ശേഷം താൻ ഇനി അങ്ങനൊന്നും പറയില്ലെന്നും ഇതുവരെ പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്നും ബ്ലെസ്ലി ദിൽഷയോട് പറഞ്ഞിരുന്നു.

എന്നാലിപ്പോൾ‌‍ വീണ്ടും ഇരുവർക്കുമിടയിൽ പ്രണയം സംസാര വിഷയമായിരിക്കുകയാണ്. പുറത്തിറങ്ങിയ ശേഷം ദിൽഷ ഫോൺ വിളിച്ചില്ലെങ്കിൽ താൻ മരിക്കുമെന്നാണ് ബ്ലെസ്ലി ദിൽഷയോട് പറയുന്നത്. ബ്ലെസ്ലിയെ മനസിലാക്കാൻ സാധിക്കുന്നില്ലെന്നും തന്റെ അവസ്ഥ ബ്ലെസ്ലിയെ പറഞ്ഞ് മനസിലാക്കാൻ പുറത്ത് എവിടെയെങ്കിലും ക്ലാസിന് പോകേണ്ട അവസ്ഥയാണെന്നും ദിൽഷ പറയുന്നു. അതേസമയം ഇരുവരും തമ്മിലുള്ള പുതിയ സംഭാഷണം വൈറാലായതോടെ ആരാധകരും അസ്വസ്ഥരാണ്. ഫിനാലെ അടുത്തിരിക്കുന്ന സമയത്ത് ബ്ലെസ്ലിയുടെ ഇത്തരം സംഭാഷണങ്ങൾ പ്രേക്ഷകർക്കിടയിൽ നെ​​ഗറ്റീവായി ചെന്ന് ചേരും. ബ്ലെസ്ലിയുടെ പ്രേക്ഷക പിന്തുണ കുറച്ചെങ്കിലും പിന്നോട്ട് പോയിട്ടുണ്ടെങ്കിൽ അതെല്ലാം ഇത്തരം സംഭാഷണങ്ങളുടെ പ്രതിഫലനമായിരുന്നു.

തത്വങ്ങളും വലിയ വലിയ കാഴ്ചപ്പാടുകളും പങ്കുവെക്കാറുള്ള ബ്ലെസ്ലി എന്തുകൊണ്ടാണ് ഒരു പെൺകുട്ടി ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും അവളെ പ്രണയിക്കാൻ നിർബന്ധിക്കുന്നത് എന്നാണ് പ്രേക്ഷകർ കമന്റായി ചോദിക്കുന്നത്.

ദിൽഷയോട് തനിക്ക് പ്രണയം തോന്നിയിട്ടുണ്ടെന്നും സീസൺ അവസാനിച്ച് കഴിയുമ്പോൾ ദിൽഷ പുറത്ത് വന്ന ശേഷം അവളുടെ ഇഷ്ടം കൂടി മനസിലാക്കി വീട്ടുകാരോട് ആലോചിച്ച് വിവാഹം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്നും റോബിൻ പുറത്തിറങ്ങിയതിന് ശേഷം റോബിൻ മാധ്യമങ്ങളോട് പറഞ്ഞത്
ദിൽഷ ഷോ കഴിഞ്ഞ് പുറത്ത് വന്നശേഷം ദിൽഷയുടെ അഭിപ്രായം ചോദിച്ചശേഷം വീട്ടുകാരുമായി ആലോചിച്ച് വിവാഹം എന്ന ചിന്തയിലാണ് റോബിൻ ഇരിക്കുന്നത്. ദിൽഷയെ വിവാഹം ചെയ്യുന്നതിനെ കുറിച്ചുള്ള ചിന്തകളെ കുറിച്ച് പലപ്പോഴായി റോബിൻ പങ്കുവെക്കുകയും ചെയ്തിരുന്നു.

ദിൽ‌ഷ പുറത്ത് വന്ന് റോബിന്റെ പ്രണയം സ്വീകരിച്ച് ഇരുവരും വിവാഹിതരാകുന്നത് പ്രതീക്ഷിച്ചാണ് ദിൽറോബ് ഫാൻസ് കഴിയുന്നത്. ‍


കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ദിൽഷയെ കല്യാണം കഴിക്കുമോ എന്ന ചോദ്യത്തിന് റോബിൻ നൽകിയ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘ദിൽഷ സമ്മതം പറഞ്ഞാൽ താനും സന്തോഷിക്കുമെന്നും പക്ഷെ തീരുമാനം അവളുടേതാണ് നിർബന്ധിക്കില്ലെന്നുമാണ് റോബിൻ പറഞ്ഞത്. ദിൽഷ ഇപ്പോൾ ഷോയിലാണ് ഉള്ളത്. ഞങ്ങൾ ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്സ് എന്ന രീതിയിലാണ്. രണ്ടുപേരും പ്രായപൂർത്തിയായവരാണ്.’ ‘ഷോയൽ വെച്ച് അല്ല ഇത്തരം കാര്യങ്ങൾ പറയേണ്ടതും തീരുമാനിക്കേണ്ടതും. ഇനി ഒരു ആഴ്ച കൂടി മാത്രമെയുള്ളൂ. അതുകഴിഞ്ഞ് അവൾ പുറത്ത് വരും. ശേഷം ഞങ്ങൾ രണ്ടുപേരും സംസാരിക്കും. ലൈഫിന്റെ കാര്യമല്ലേ?. അവൾക്ക് സമ്മതമാണെങ്കിൽ‌ വിവാഹം കഴിക്കും.’

അവളുടെ തീരുമാനത്തിനാണ് പ്രാധാന്യം. അതെല്ലം പരി​ഗണിച്ചാലെ പറ്റൂ. വിവാഹം വേണ്ടെന്ന് പറയുകയാണെങ്കിൽ അതിനും സമ്മതാണ്.’ ‘മുന്നോട്ട് പോകാമെന്നാണ് പറയുന്നതെങ്കിൽ കുറച്ച് കൂടി സന്തോഷം വരും’ റോബിൻ പറഞ്ഞു

അതേസമയം ദിൽ‌ഷ പ്രേമനാടകം കളിച്ച് വോട്ട് സമ്പാദിക്കുകയാണെന്നാണ് വീട്ടിലുള്ളവർ ആരോപിക്കുന്നത്. ദിൽഷയെ എതിർക്കാൻ മത്സരാർഥികൾ പ്രധാനമായും ഉപയോ​ഗിക്കുന്നതും ദിൽഷയുടെ ത്രികോണ പ്രണയകഥയാണ്.

റോബിന് ദിൽഷയോട് പ്രണയമുള്ളതിനാൽ റോബിൻ ഫാൻസിന്റെ പിന്തുണയും ദിൽഷയ്ക്കുണ്ട്. റോബിൻ, ബ്ലെസ്ലി ഫാൻസിന്റെ വോട്ടിന് വേണ്ടിയല്ലെ ഫ്രണ്ട്ഷിപ്പ് കാണിക്കുന്നതെന്ന് ദിൽഷയോട് റിയാസ് ചോദിച്ചപ്പോൾ‌ തനിക്ക് റോബിൻ ഫാൻസിന്റെയോ ബ്ലെസ്ലി ഫാൻസിന്റെയോ വോട്ട് ആവശ്യമില്ലെന്നും ദിൽഷ തുറന്നടിച്ചിരുന്നു.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet