30 കഴിഞ്ഞ സ്ത്രീകളാണോ? എങ്കിൽ ഉറപ്പായും ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ‘പരാജയപ്പെടുമേ’

30 കഴിഞ്ഞ സ്ത്രീകളാണോ? എങ്കിൽ ഉറപ്പായും ഈ 6 കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ‘പരാജയപ്പെടുമേ’

 മുപ്പത് വയസ്‌ കഴി‍ഞ്ഞ സ്ത്രീകള്‍ പൊതുവെ അവരുടെ ആരോഗ്യം വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കാറില്ല. പ്രത്യേകിച്ച് വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുന്ന സ്ത്രീകള്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നു. സ്ത്രീകളില്‍ അവരുടെ മുപ്പതുകളില്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ മുന്നോട്ടുള്ള ജീവിതത്തിൽ കൂടുതൽ പരാജയങ്ങളാവും സംഭവിക്കുക. ശ്രദ്ധിക്കേണ്ടുന്ന 6 കാര്യങ്ങൾ ഇതാ.




1. വ്യായാമം

ആരോഗ്യമുളള ജീവിതത്തിന് വ്യായാമം അത്യാവശ്യമാണ്. പൊണ്ണത്തടിയും കൊളസ്ട്രോളും തടയാനും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും വരാതിരിക്കാനും ജീവിതത്തില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ സ്ത്രീകള്‍ മുപ്പതുകളില്‍ എത്തുമ്പോള്‍ വ്യായാമം ചെയ്യാനുളള സമയം കണ്ടെത്താറില്ല. ഇതാണ് പലപ്പോഴും മുപ്പത് കഴിയുമ്പോള്‍ സ്ത്രീകളില്‍ പല തരത്തിലുളള രോഗങ്ങള്‍ ഉണ്ടാക്കുന്നത്. ദിവസവും ഒരു 15 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.


2. ഇരിന്നുളള ജോലി

കൂടുതല്‍ സമയം ഇരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. പ്രത്യേകിച്ച് കമ്പ്യൂട്ടറിന്‍റെ മുമ്പിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് നടുവേദന വരാനുളള സാധ്യത ഉണ്ട്. 8-9 മണിക്കൂര്‍ വരെ കമ്പ്യൂട്ടറിന്‍റെ മുമ്പില്‍ ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകള്‍ ഇടക്ക് ഒന്ന് എഴുന്നേല്‍ക്കുന്നതും നടക്കുന്നതും നല്ലതാണ്.


3. ജങ്ക് ഫുഡ്

ജങ്ക് ഫുഡ് സംസ്കാരം ആരോഗ്യത്തിന് അത്ര നല്ലതല്ല. ജങ്ക് ഫുഡുകളായ പിസ്, സാന്‍വിച്ച്, കെഎഫ്സി ഭക്ഷണങ്ങള്‍ മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ മിതമായി മാത്രം കഴിക്കുക. കാലറി കൂടിയ ജങ്ക് ഫുഡ് കൂടുതലായി കഴിക്കുന്നതുമൂലം പൊണ്ണത്തടി വരാനുളള സാധ്യത ഏറെയാണ്. ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ വരാനുളള സാധ്യതയുമുണ്ട്.




4. വെളളം കുടി

ആരോഗ്യമുളള ശരീരത്തിന് വെള്ളം അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതറിഞ്ഞ് ആരും വെള്ളം കുടിക്കാറില്ല എന്നതാണ് സത്യം. ഇത്തരത്തില്‍ വെള്ളം കുടിക്കാതിരുന്നാല്‍ ശരീരത്തിലെ ഊര്‍ജ്ജം നഷ്ടമാവുകയും വ്യക്ക രോഗം വരെ വരാനുളള സാധ്യതയും ഏറെയാണ്. ദിവസവും എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം.


5. വിഷമം

എപ്പോഴും സന്തോഷമായി ഇരിക്കാന്‍ ശ്രമിക്കുക. നിസാര കാര്യങ്ങളില്‍ തോന്നുന്ന വിഷമം വിഷാദ രോഗത്തില്‍ എത്തിക്കും. അതിനാല്‍ സന്തോഷം തരുന്ന കാര്യങ്ങള്‍ ഓര്‍ക്കുക, ചെയ്യുക. വീട്ടുകാര്യങ്ങള്‍ക്ക് ഇടയില്‍ സ്വന്തം കാര്യം കൂടി ശ്രദ്ധിക്കുക.


6. ഉറക്കം

കുറഞ്ഞത് ഒരു എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. ഉറക്കകുറവ് മൂലം പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet