ഇങ്ങനെ ചെയ്താൽ എത്ര നിറമില്ലാത്ത മുഖവും വെളുത്ത തുടിക്കും ഡോക്ടർ പറയുന്നത് കേൾക്കു

ഇങ്ങനെ ചെയ്താൽ എത്ര നിറമില്ലാത്ത മുഖവും വെളുത്ത തുടിക്കും ഡോക്ടർ പറയുന്നത് കേൾക്കു

 

ശരീര സൗന്ദര്യത്തിന് പ്രാധാന്യം നൽകുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. അതുകൊണ്ടുതന്നെ ഭംഗിയും, നിറവും വർദ്ധിപ്പിക്കുന്നതിനായി പല വഴികളും പരീക്ഷിച്ചു നോക്കിയിട്ടും ഉണ്ടാകും. പരസ്യങ്ങളിലും മറ്റും കാണുന്ന സൗന്ദര്യവർധക വസ്തുക്കൾ വാങ്ങി നിറവും, സൗന്ദര്യം വർദ്ധിപ്പിക്കാൻ ശ്രമിച്ചാൽ അവ പലപ്പോഴും സാമ്പത്തിക നഷ്ടം മാത്രമാണ് ഉണ്ടാക്കുക. എന്നാൽ കൃത്യമായ ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം ട്രീറ്റ്മെന്റ് എടുത്ത് ശരീരത്തിന്റെ നിറം കൂട്ടാനായി സാധിക്കും. അത്തരത്തിലുള്ള ട്രീറ്റ്മെന്റ്സ് ഇന്ന് നമ്മുടെ നാട്ടിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എങ്ങിനെയാണ് ട്രീറ്റ്മെന്റ് വഴി നിറം വർധിപ്പിക്കാൻ സാധിക്കുക എന്നതാണ് ഇവിടെ വിശദമാക്കുന്നത്.



എന്താണ് നിറം വർധിപ്പിക്കുന്നതിനുള്ള ട്രീറ്റ്മെന്റ്?

ആരോഗ്യ മേഖലയിൽ നിറം വർധിപ്പിക്കുന്നതിനുള്ള ട്രീറ്റ്മെന്റ് ലഭ്യമാണ് എങ്കിലും പലപ്പോഴും അത് ഉദ്ദേശിക്കുന്ന ഫലം ലഭിക്കണമെന്ന് ഇല്ല. അതായത് ട്രീറ്റ്മെന്റ് എടു


ക്കാൻ ഉദ്ദേശിക്കുന്ന വ്യക്തി വിചാരിക്കുന്ന ഒരു റിസൾട്ട് പലപ്പോഴും ഇത്തരം ഒരു ട്രീറ്റ്മെന്റ് വഴി ലഭിക്കണമെന്നില്ല. എന്നാൽ നിറം ഒരു നിശ്ചിത പരിധി വരെ വർധിപ്പിക്കാൻ സാധിക്കുന്നതുമാണ്


‘ഗ്ലൂട്ടത്തിയോൺ’ എന്ന ഒരു ഇഞ്ചക്ഷൻ ട്രീറ്റ്മെന്റ് ആണ് നിറം വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. ആന്റി ഓക്സിഡന്റ് എന്ന രീതിയിലാണ് ഈ ഒരു ഇഞ്ചക്ഷൻ ഉപയോഗപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നിറം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി കണ്ടെത്തിയ ഒരു ഇൻഞ്ചക്ഷൻ അല്ല ഇത് എന്ന കാര്യം ആദ്യം തന്നെ അറിഞ്ഞിരിക്കുക. ശരീരത്തിലുണ്ടാകുന്ന ടോക്സിനുകൾ പുറംതള്ളുന്നതിനും കരളിന്റെ ഒരു ക്ലെൻസർ എന്ന രീതിയിലുമാണ് ഇവ ഉപയോഗപ്പെടുത്തുന്നത്.അതായത് കരളിൽ അഴുക്ക് അടിഞ്ഞു കൂടി ലിവർ സിറോസിസ് പോലുള്ള അസുഖങ്ങൾ ഉള്ളവരിലാണ് ഇത്തരം ട്രീറ്റ്മെന്റ് പ്രധാനമായും ചെയ്യുന്നത്. ഈ സാഹചര്യങ്ങളിൽ ടോക്സിനുകളെ പുറംതള്ളി ഒരു ആന്റി ഓക്സിഡന്റ് എന്ന രീതിയിൽ പ്രവർത്തിക്കുകയാണ് ഇഞ്ചക്ഷൻ ട്രീറ്റ്മെന്റ് വഴി സാധ്യമാകുന്നത്.


ഇപ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു സംശയം ഇതിന് ഏതെങ്കിലും രീതിയിലുള്ള സൈഡ് എഫക്ട് ഉണ്ടാകുമോ എന്നതാണ്. നിരവധിപേർ ഇത്തരം ഒരു ട്രീറ്റ്മെന്റ് എടുത്തിട്ടുണ്ട്. എന്നാൽ വലിയ രീതിയിലുള്ള സൈഡ് ഇഫക്റ്റുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.



ഇഞ്ചക്ഷൻ എടുക്കുന്നതിനു മുൻപായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?

ഏതൊരു മരുന്നും ശരീരത്തിൽ പരീക്ഷിക്കുന്നതിനു മുൻപായി അത് ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നത് ടെസ്റ്റ് ചെയ്ത് നോക്കുന്ന അതേ രീതിയിൽ ഈ ഒരു ഇഞ്ചക്ഷൻ എടുക്കുമ്പോഴും സൈഡ് ഇഫക്റ്റുകൾ ഒന്നും ഉണ്ടാകില്ല എന്ന കാര്യം ഉറപ്പു വരുത്തണം. കൂടുതൽ റിസൾട്ട് ആവശ്യപ്പെട്ട് നിർദ്ദേശിക്കുന്ന ഡോസിനേക്കാൾ കൂടുതൽ ഉപയോഗിച്ചാൽ അത് അപകടം വരുത്തി വെച്ചേക്കാം. കൂടുതൽ നിറം ആവശ്യമാണ് എന്നു പറഞ്ഞു ഡോക്ടർമാരോട് നേരിട്ട് കൂടുതൽ ഡോസ് കുത്തിവെക്കാൻ ആവശ്യപ്പെടുന്നവരും ഉണ്ട്. ഇത് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് വഴിവെച്ചേക്കാം.ഒരു വ്യക്തിയുടെ ശരീരഭാരം അനുസരിച്ച് ഉള്ള ഡോസ് ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ട്രീറ്റ്മെന്റ് 95 ശതമാനവും വിജയകരമായിരിക്കും. ഡോസ് വോളിയം ഓവർലോഡ് ചെയ്യുമ്പോൾ മാത്രമാണ് സൈഡ് എഫക്റ്റ് ഉണ്ടാവുകയുള്ളൂ.


ഓരോ വ്യക്തിയുടെയും സ്കിൻ ടോൺ അനുസരിച്ചാണ് ട്രീറ്റ്മെന്റ് രീതി നിശ്ചയിക്കുക. അതായത് സ്കിൻ ടോൺ 3 ഉള്ള ഒരു വ്യക്തിക്ക് 5 ൽ എത്തിക്കുന്നതിന് വേണ്ടി ചിലപ്പോൾ 20 സിറ്റിംഗ്സ് ആവശ്യമായിവരും. എന്നാൽ അത്യാവശ്യം ഫെയർ ആയിട്ടുള്ള ഒരു വ്യക്തിയാണ് ട്രീറ്റ്മെന്റ് എടുക്കുന്നത് എങ്കിൽ റിസൾട്ട് വളരെ പെട്ടെന്ന് ലഭിക്കും. ട്രീറ്റ്മെന്റിന്റെ കാര്യത്തിൽ 10 പേരെ എടുക്കുകയാണെങ്കിൽ അതിൽ ഏഴു പേർ പൂർണമായും സംതൃപ്തരും എന്നാൽ ബാക്കി വരുന്ന മൂന്നുപേർ ട്രീറ്റ്മെന്റിൽ സംതൃപ്തി ഇല്ലാത്തവരും ഉണ്ടായിരിക്കും. ഇതിനുള്ള പ്രധാന കാരണം പലപ്പോഴും ട്രീറ്റ്മെന്റ് മുഴുവനായും എടുക്കുന്നില്ല എന്നതാണ്. ഡോക്ടർ നിർദ്ദേശിക്കുന്ന സിറ്റിംഗ്സ് അനുസരിച്ച് ട്രീറ്റ്മെന്റ് ഫോളോ ചെയ്താൽ മാത്രമാണ് പൂർണ ഫലം ലഭിക്കുകയുള്ളൂ.


സാധാരണയായി ഒരു വ്യക്തിക്ക് ഫ്ലോലസ് സ്കിൻ ആണ് എങ്കിൽ അത് കൂടുതൽ ഭംഗിയുള്ളതായി കണക്കാക്കുന്നു. അതായത് ഒരു വ്യക്തിയുടെ നിറത്തെ അടിസ്ഥാനമാക്കിയല്ല സൗന്ദര്യം അളക്കുന്നത് എത്രമാത്രം ഭംഗിയിൽ സ്കിൻ ഉണ്ട് എന്നതിനെയാണ്. ചുളിവുകൾ ഇല്ലാതെ സ്കിൻ ടൈറ്റ് ആയി ഇരുന്നാൽ മാത്രമാണ് തിളക്കവും ആരോഗ്യവുമുള്ള ചർമമായി അതിനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ട്രീറ്റ്മെന്റ് എടുക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടേയും ഇഷ്ടമാണ്. സാധാരണയായി ട്രീറ്റ്മെന്റ് എടുത്ത് മൂന്നോ നാലോ മാസത്തിനുള്ളിൽ റിസൽട്ട് കാണാൻ സാധിക്കുന്നതാണ്. കൂടുതൽ മനസ്സിലാക്കുന്നതിനായി വീഡിയോ കാണാവുന്നതാണ്

KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet