New WhatsApp Features: ഗ്രൂപ്പ് കോളിൽ ‘അലമ്പ്’ഉണ്ടാക്കുന്നവൻ്റെ വോയിസ് മ്യൂട്ട് ചെയ്യാം

New WhatsApp Features: ഗ്രൂപ്പ് കോളിൽ ‘അലമ്പ്’ഉണ്ടാക്കുന്നവൻ്റെ വോയിസ് മ്യൂട്ട് ചെയ്യാം

 


New WhatsApp Features:

 ഗ്രൂപ്പ് കോളിംഗിൽ പ്രധാന ഫീച്ചർ അവതരിപ്പിച്ച്  വാട്സാപ്പ് ( WhatsApp). ഗ്രൂപ്പ് കോളിൽ മ്യൂട്ട് ചെയ്യാൻ മറക്കുന്നവരെ കോൾ ഹോസ്റ്റ് ചെയ്യുന്ന ആൾക്ക് നേരിട്ട് മ്യൂട്ട് ചെയ്യാൻ കഴിയുന്ന ഫീച്ചർ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് കോളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും ഇത്തരത്തിലുള്ള ചില ഫീച്ചറുകളുടെ അഭാവം, വാട്സാപ്പ് ഗ്രൂപ്പ് കോൾ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.


New WhatsApp Features: ഗ്രൂപ്പ് കോളിംഗിൽ പ്രധാന ഫീച്ചർ അവതരിപ്പിച്ച്  വാട്സാപ്പ് ( WhatsApp). ഗ്രൂപ്പ് കോളിൽ മ്യൂട്ട് ചെയ്യാൻ മറക്കുന്നവരെ കോൾ ഹോസ്റ്റ് ചെയ്യുന്ന ആൾക്ക് നേരിട്ട് മ്യൂട്ട് ചെയ്യാൻ കഴിയുന്ന ഫീച്ചർ ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രൂപ്പ് കോളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും ഇത്തരത്തിലുള്ള ചില ഫീച്ചറുകളുടെ അഭാവം, വാട്സാപ്പ് ഗ്രൂപ്പ് കോൾ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.


2022 ഏപ്രിലിൽ, ഒരു ഗ്രൂപ്പ് കോളിലേക്ക് 32 അംഗങ്ങളെ വരെ ചേർക്കാനുള്ള സാധ്യത വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഒരു സമയം ഗ്രൂപ്പ് വീഡിയോ കോളിൽ ചേരാൻ വാട്സാപ്പ് മുമ്പ് 8 പേർക്ക് മാത്രമേ അനുമതി നൽകിയിരുന്നുള്ളൂ. 


“Some new features for group calls on @WhatsApp. You can now mute or message specific people on a call (great if someone forgets to mute themselves!), and we've added a helpful indicator so you can more easily see when more people join large calls,” WhatsApp CEO Will Cathcart.


വാട്സാപ്പിൽ എങ്ങനെ ഗ്രൂപ്പ് കോൾ ചെയ്യാം ?


- നിങ്ങൾക്ക് വോയ്‌സ് കോൾ ചെയ്യാനാഗ്രഹിക്കുന്ന ഗ്രൂപ്പ് ചാറ്റ് തുറക്കുക.


- നിങ്ങളുടെ ഗ്രൂപ്പിൽ 32-ൽ കൂടുതൽ പേർ പങ്കെടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഗ്രൂപ്പ് കോൾ ഓപ്ഷനിൽ ടാപ്പ് ചെയ്യാം


- 33-ൽ കൂടുതൽ പങ്കാളികൾ ഉണ്ടെങ്കിൽ, നിങ്ങൾക്ക് വോയ്‌സ് കോളിൽ ടാവോ ചെയ്ത് നിങ്ങളുടെ തീരുമാനം സ്ഥിരീകരിക്കാം. ആദ്യം ഉത്തരം നൽകുന്ന ഏഴ് പേർക്ക് കോളിൽ ചേരാം, ഗ്രൂപ്പ് അംഗങ്ങൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.


- നിങ്ങൾ കോളിലേക്ക് ചേർക്കാൻ ആഗ്രഹിക്കുന്ന കോൺടാക്റ്റുകൾ കണ്ടെത്താനും കഴിയും, തുടർന്ന് വോയ്‌സ് കോൾ ടാപ്പുചെയ്യുക.


ഫീച്ചറുകൾ എപ്പോൾ പുറത്തിറക്കുമെന്ന് വാട്സാപ്പ് സി ഇ ഒ  വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ട്വിറ്ററിലെ അദ്ദേഹത്തിന്റെ പോസ്റ്റ് അനുസരിച്ച്, റോൾ ഔട്ട് ഉടൻ ഉണ്ടായേക്കാം.



KEYWORDS: Insurance , Loans , Mortgage , Credit , Donate , Trading , Software , Transfer , Hosting , Claim , Conference , Recovery , Mortgage , Technology News World Malayalam , Technology , Tech , App , Mobile , Applications , Computer , Internet